ലക്‌നൗ: മദ്രസകള്‍ തീവ്രവാദ പഠനകേന്ദ്രങ്ങളാണെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്ത്. മതപഠന ശാലകളില്‍ വിദ്യാര്‍ത്ഥികളെ ദേശീയതയെ കുറിച്ചല്ല പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കന്നൗജില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഉന്നാവോയില്‍ നിന്നുള്ള എം.പിയായ മഹാരാജിന്റെ വിവാദ പ്രസ്താവന.
ഭീകരതയുടെ വിശുദ്ധ യുദ്ധത്തിന്റേയും ബാലപാഠങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. അങ്ങനെ അവര്‍ തീവ്രവാദികളെയും ജിഹാദുകളെയും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് ദേശീയ താല്‍പര്യത്തിന് യോജിച്ചതല്ല ഇതായിരുന്നു സാക്ഷി മഹാരാജിന്റെ വാക്കുകള്‍.
ജനുവരി 26നും ആഗസ്റ്റ് 15നും ദേശീയ പതാക ഉയര്‍ത്തിയ ഏതെങ്കിലും ഒരു മദ്രസ കാണിച്ചു തരാനാവുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
ദേശീയതയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടു പോലും മദ്രസകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. പല സ്‌കൂളുകളും സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുന്നതേയില്ല. ഈ ഫണ്ടെല്ലാം മദ്രസകള്‍ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഏഴിന് ഇറ്റായില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴും സാക്ഷി മഹാരാജ് വിവാദമായ പ്രസ്താവന നടത്തിയിരുന്നു. മദ്രസകളെ തീവ്രവാദ കേന്ദ്രങ്ങളെ വിശേഷിപ്പിച്ച അദ്ദേഹം, ലൗ ജിഹാദ് വളരുന്നതും അവിടെ നിന്നാണെന്ന് ആരോപിച്ചിരുന്നു.

Keywords: National News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment