Latest News

പൊലീസിനെ വെട്ടിച്ചുപോയ ബൈക്ക് യാത്രികന്‍ ബസിന്റെ അടിയില്‍പെട്ടു മരിച്ചു

നെടുമ്പാശേരി: വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ കണ്ണില്‍പെടാതെ പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരന്‍ സ്വകാര്യ ബസിന്റെ അടിയില്‍പെട്ടു മരിച്ചു. പറമ്പുശേരി കുഴുത്തില മഠത്തില്‍ ദിവാകരന്‍ നായരുടെ മകന്‍ വിനോദ് കുമാര്‍ (37) ആണു മരിച്ചത്. കെഎസ്ആര്‍ടിസി മാള ഡിപ്പോയിലെ ഡ്രൈവറാണ് വിനോദ്.

ഞായറാഴ്ച സന്ധ്യക്ക് അത്താണി - മേക്കാട് റോഡില്‍ കെ.ബി. ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. ചെങ്ങമനാട് പൊലീസാണ് ഇവിടെ വാഹന പരിശോധന നടത്തിയത്. പൊലീസിന്റെ കണ്ണില്‍പെടാതിരിക്കാന്‍, തൊട്ടുമുന്നില്‍ പോയ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരേവന്ന സൈക്കിളില്‍ ഇടിച്ചു ബസിന്റെ അടിയിലേക്കു മറിയുകയായിരുന്നു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി വിനോദ് തല്‍ക്ഷണം മരിച്ചു. സൈക്കിള്‍ യാത്രക്കാരനു പരുക്കുണ്ട്.

ഇടുങ്ങിയതാണ് ഇവിടെ റോഡ്. സമീപത്തെ ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നതു മൂലം റോഡില്‍ സ്ഥലമില്ലാതിരുന്നതും അപകടത്തിനു കാരണമായി.

വിനോദിന്റെ മൃതദേഹം അങ്കമാലി എല്‍എഫ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മലയാറ്റൂര്‍ സ്വദേശി രശ്മി. മകന്‍: കാശിനാഥന്‍.



Keywords: Kerala, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.