തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം എഡിജിപി എ.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍ ആരൊക്കെയാണ് എന്നുള്ളത് എഡിജിപി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ബുധനാഴ്ച കണ്ണൂര്‍ സന്ദര്‍ശിക്കും. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കും. കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ കലക്ടര്‍ സര്‍വകക്ഷിയോഗം വിളിക്കും. കണ്ണൂരിനെ രാഷ്ട്രീയക്കുരുതിക്കളമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൊലപാതകത്തിനു തൊട്ടു പിന്നാലെ പി.ജയരാജന്റെ മകന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടതും പിന്നീട് പിന്‍വലിച്ചതും വളരെ ഗൗരവമായി കണ്ട് അതേ കുറിച്ചും അന്വേഷണം നീളുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടെ സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടിയിരുന്നെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment