കാസര്‍കോട്: ചരിത്രവും മിത്തും ഇടകലര്‍ന്ന നൂഞ്ഞിയാറിന്റെ കഥപറഞ്ഞ പ്രകാശന്‍ മടിക്കൈയുടെ കൊരുവാനത്തിലെ പൂതങ്ങള്‍ എന്ന നോവല്‍ പുരസ്‌കാര തിളക്കത്തില്‍. പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച സര്‍ഗ്ഗാത്മക കൃതിക്കുള്ള പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡിന് ഈ നോവല്‍ അര്‍ഹമായി.
നാട്ടുഭാഷയുടെ തനിമയും മണ്ണിന്റെ മണവും ഉള്ള നോവല്‍ ഹാസ്യത്തിലൂടെ വായനക്കാരില്‍ അസാധാരണമായ വായനാനുഭവമാണ് ഉണ്ടാക്കുന്നത്. വിഷയവൈവിധ്യം കൊണ്ടും അവതരണ രീതി കൊണ്ടും നിരൂപകര്‍ക്കിടയില്‍ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് പ്രകാശന്‍ മടിക്കെയുടെ നോവല്‍.
ഗ്രീന്‍ ബുക്‌സ് നോവല്‍ അവാര്‍ഡ്, എന്‍.എന്‍.പിള്ള സ്മാരക പുരസ്‌കാരം, ഷെറിന്‍-ജീവരാഗം പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും നോവലിനെ തേടിയെത്തിയിട്ടുണ്ട്.
കവിതാ രംഗത്ത് ശ്രദ്ധേയനായ പ്രകാശന്‍ മടിക്കൈയുടെ പ്രഥമ നോവലാണ് കൊരുവാനത്തിലെ പൂതങ്ങള്‍. ഈ യുവ എഴുത്തുകാരന്റെ തന്നെ 2010 ല്‍ പ്രസിദ്ധീകരിച്ച മൂന്ന് കല്ലുകള്‍ക്കിടയില്‍എന്ന കവിത സമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ്, മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ യുവ പ്രതിഭാ പുരസ്‌കാരംഎന്നിവയും ലഭിച്ചിട്ടുണ്ട.്
കുമ്പടാജെ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ അധ്യാപകനാണ് പ്രകാശന്‍ മടിക്കൈ. സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനത്തില്‍ കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment