ഏറ്റുമാനൂര്‍: വിവാഹ നിശ്ചയം കഴിഞ്ഞു ഖത്തറിലേക്കു മടങ്ങാനിരുന്ന യുവാവ് വെട്ടേറ്റു മരിച്ചു. പ്രതിയായ അയല്‍വാസിയെ നാട്ടുകാര്‍ പൊലീസിനു കൈമാറി. തെള്ളകം അമ്പലം കോളനി തെക്കേടത്ത്പരേതനായ ഗണേശന്റെ മകന്‍ പ്രപഞ്ച് (26) ആണു കൊല്ലപ്പെട്ടത്. കോളനിയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിച്ച പ്രതി വിനോദിനെ (30) നാട്ടുകാര്‍ വളഞ്ഞുവച്ചു പൊലീസിനു കൈമാറുകയായിരുന്നു.
വിനോദിന്റെ വീടും അയാളെ ഒളിപ്പിച്ച ബന്ധുവിന്റെ വീടും നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. സംഘര്‍ഷം വ്യാപിക്കുന്നതു തടയാന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. വിനോദും പ്രപഞ്ചും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കമുണ്ടായതായി പറയുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ വിനോദിനോടു കോളനിയില്‍ അനാവശ്യ പ്രശ്‌നമുണ്ടാക്കരുതെന്നു പ്രപഞ്ചും സുഹൃത്തുക്കളും പലതവണ താക്കീതു ചെയ്തിരുന്നു. ഈ വൈരാഗ്യമാകാം കൊലപാതകത്തിനു കാരണമെന്നു കരുതുന്നു. ഞായറാഴ്ച വിനോദിന്റെ വീടിനു മുന്നിലെ വഴിയിലൂടെ പോയ പ്രപഞ്ചിനെ മരംവെട്ടു തൊഴിലാളിയായ പ്രതി കൈക്കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രപഞ്ച് സംഭവസ്ഥലത്തു മരിച്ചു.
കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്രപഞ്ച് പിതാവു മരിച്ചതിനെ തുടര്‍ന്നു നാട്ടിലെ സ്ഥലവും വീടും വിറ്റു അമ്മ ബീനയോടൊപ്പം അമ്പല കോളനിയില്‍ താമസമാക്കുകയായിരുന്നു. സഹോദരി പ്രഗജി. കഴിഞ്ഞ മാസം 22നു തവളക്കുഴി സ്വദേശി യുവതിയുമായായിരുന്നു കല്യാണ നിശ്ചയം. ഒരു വര്‍ഷം കഴിഞ്ഞു കല്യാണം നടത്താനാണ് നിശ്ചയിച്ചിരുന്നത്. അടുത്ത മാസം ഖത്തറിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു.

Keywords: Kerala News, Murder, Kerala, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment