കൊച്ചി: ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ ആശ്വാസത്തിന് സംഗീത പരിപാടിയുമായി ഗായകന്‍ അന്‍സാര്‍. ‘സംഗീതം ആശ്വാസം’ എന്ന പേരില്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ പരിപാടി അരങ്ങേറുക. അടുത്ത മാസം കോഴിക്കോട് ബീച്ച് ആശുപത്രിയിലും ഗവ. മെഡിക്കല്‍ കോളജാശുപത്രിയലും ആദ്യ പരിപാടികള്‍ നടക്കും.
Keywords: Ansar, Singer, Hospital, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഗൃഹാതുരത്വം ഉളവാക്കുന്ന പഴയ മെലഡികള്‍ക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. രണ്ട് മണിക്കൂര്‍ പരിപാടിയില്‍ രോഗികള്‍ ആവശ്യപ്പെടുന്ന പാട്ടുകളും പാടുമെന്ന് അന്‍സാര്‍ പറഞ്ഞു. ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തുന്ന സംഗീത പരിപാടിയില്‍ ഗായികമാരും ഉണ്ടാകും. പദ്ധതിയുമായി സഹകരിക്കുന്ന മറ്റു ഗായകരെയും പങ്കെടുപ്പിക്കുമെന്ന് അന്‍സാര്‍ പറഞ്ഞു.
കോഴിക്കോട്ടെ ബീച്ച് ആശുപത്രി, ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുമായി ഈ ആശയം ചര്‍ച്ച ചെയ്തു. പദ്ധതിയെ വളരെ സന്തോഷപൂര്‍വമാണ് അധികൃതര്‍ സ്വാഗതം ചെയ്തതെന്ന് അന്‍സാര്‍ വ്യക്തമാക്കി. കോഴിക്കോട്ടെ പരിപാടിക്ക് ശേഷം എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആുപത്രികളില്‍ പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് മറ്റു ജില്ലകളിലും അവതരണം നടക്കും. ഇത് സര്‍ക്കാറിന് ഒരു പ്രോജക്ടായി നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.
തുടക്കത്തില്‍ സ്വന്തം കൈയില്‍നിന്നാണ് ചെലവ് കണ്ടത്തെുന്നത്. ഇതുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള സ്പോണ്‍സര്‍മാര്‍ ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നത്. ഇതിനകം ചില സ്പോണ്‍സര്‍മാരുമായി പ്രാരംഭ ചര്‍ച്ച നടത്തിയിട്ടുണ്ട്- അന്‍സാര്‍ വെളിപ്പെടുത്തി.
അടുത്തിടെ എറണാകുളം ജനറല്‍ ആശുപത്രയില്‍ കൊച്ചി ബിനാലെയുടെ ആഭിമുഖ്യത്തില്‍ രണ്ടു മണിക്കൂര്‍ പരിപാടി അവതരിപ്പിച്ചിരുന്നു. ഇതാണ് തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ വിവിധ വിഭാഗങ്ങളില്‍ കിടത്തിച്ചികിത്സക്ക് വിധേയമാകുന്ന രോഗികള്‍ക്ക് രോഗ പീഡയില്‍നിന്ന് ആശ്വാസമുണ്ടാവുകയെന്നതാണ് ലക്ഷ്യം. സാമ്പത്തിക നേട്ടമല്ല; സാമൂഹിക സേവനമാണ് ലക്ഷ്യമിടുന്നത്. ‘ശ്യാമ സുന്ദര പുഷ്പമേ...’, ‘വാകപ്പൂ മരം ചൂടി...’, ‘സുന്ദരീ, നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍...’, ‘ഒരു ദളം മാത്രം...’ തുടങ്ങിയ ഗാനങ്ങളാണ് മുഖ്യമായും പാടുക.
പരേതനായ സംഗീത സംവിധായകന്‍ ഹാജി എസ്.എം. ഇസ്മയിലിന്‍െറ ഒമ്പതാമത്തെ മകനാണ് അന്‍സാര്‍. ആദ്യ മലയാള സംഗീത റിയാലിറ്റി ഷോ ആയ ദൂരദര്‍ശന്‍െറ ‘ഹംസധ്വനി’യുടെ ആദ്യ സീസണ്‍ വിജയിയായ അന്‍സാര്‍ പിന്നണി ഗായകന്‍ അഫ്സലിന്‍െറ ജ്യേഷ്ഠ സഹോദരനുമാണ്.


No comments:
Post a Comment