Latest News

നാദാപുരത്ത് തുണിക്കടയില്‍ വന്‍തീപിടുത്തം

നാദാപുരം: നാദാപുരത്ത് തുണിക്കടയില്‍ വന്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് പിറകുവശത്തുള്ള കെട്ടിടത്തില്‍ രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന ന്യൂ അല്‍ഷാന്‍ വെഡിംഗ് സെന്റര്‍ എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്.  പുലര്‍ച്ചെ അഞ്ചരയോടെയാണ് ദുരൂഹമായ സാഹചര്യത്തില്‍ തീപിടിത്തമുണ്ടായത്.

കെട്ടിടത്തില്‍നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത് തൊട്ടടുത്ത് താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളാണ്. ഇവര്‍ അറിയിച്ചതനുസരിച്ച് ചേലക്കാട് നിന്നും ഫയര്‍ഫോഴ്‌സും നാദാപുരം പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വടകരയില്‍നിന്നും കൂടുതല്‍ ഫയര്‍ യൂണിറ്റ് അംഗങ്ങള്‍ എത്തിയാണ് മൂന്നുമണിക്കൂറിലേറെ പ്രയത്‌നിച്ച് തീയണച്ചത്.



Keywords: Nadapuram, Calicut, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.