തലശേരി: ഹര്‍ത്താലിനിടെ കണ്ണൂരില്‍ മൂന്നിടത്തു ബോംബേറ്. ആഡൂര്‍പാലം, മൂന്നുപെരിയ, പെരളശ്ശേരി എന്നിവിടങ്ങളിലാണ് കടകള്‍ക്കു നേരെ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബെറിഞ്ഞത്. ആര്‍ക്കും പരുക്കില്ല. മൂന്നുപെരിയയില്‍ ബോംബെറിഞ്ഞവരെ നാട്ടുകാര്‍ പിടികൂടി. സ്ഥലത്തെത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.
അതേസമയം, പുനലൂര്‍ പോസ്റ്റാഫീസ് ജംക്ഷനില്‍ ഹര്‍ത്താനുകൂലികള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷാജിയുടെ ഷാജി ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് പിടികൂടി.
തൃശൂര്‍ അന്നമനടയില്‍ നിന്ന് കൊച്ചിയിലേക്കു ബൈക്കില്‍ വരികയായിരുന്ന യുവാവിനെ ചെങ്ങമനാടു വെച്ച് ഹര്‍ത്താലനുകൂലികള്‍ മര്‍ദിച്ചു. കൊച്ചിയിലാണ് യുവാവിന് ജോലി. ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലങ്ങാട് കോട്ടപ്പുറം ജംക്ഷനില്‍ ഹര്‍ത്താലനുകൂലികള്‍ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. ഹര്‍ത്താലനുകൂലികള്‍ ജില്ലയില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. സ്വരാജ് റൗണ്ടില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. ഇവിടെ ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്.
പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ശാന്തമാണ്. ഇടയ്ക്കു മഴ കൂടിയായതോടെ ആകെ നിശ്ചലതയാണ് ഇവിടെ. പ്രധാന കേന്ദ്രങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രകടനം നടന്നു. ചില സ്ഥലങ്ങളില്‍ കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെങ്കിലും ഇരുചക്ര വാഹനങ്ങള്‍ തടയുന്നില്ല. വിവാഹം, വിമാനത്താവളം, മരണം തുടങ്ങിയ ബോര്‍ഡുകള്‍ വച്ച സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.
ഗണേശോല്‍സവം പ്രമാണിച്ച് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ അനിഷ്ട സംഭവങ്ങളില്ല. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. പുല്ലൂരില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തി. ചൊവ്വാഴ്ച രാവിലെയാണ് പുല്ലൂര്‍ പൊള്ളക്കട ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. ലോറികള്‍ക്കും ചില സ്വകാര്യ വാഹനങ്ങള്‍ക്കും നേരെയാണ് കല്ലേറുണ്ടായത്. ഈ സാഹചര്യത്തില്‍ കല്ലേറുണ്ടായ പ്രദേശങ്ങളില്‍ പോലിസ് ജാഗ്രത പാലിച്ച് വരികയാണ്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ചു. ജയ്ഹിന്ദ് ക്യാമറ മാന്‍ ജിതേന്ദ്രന് അക്രമത്തില്‍ പരിക്കേറ്റു. ക്യാമറ തകര്‍ത്തു. സി.ഐ.ടി.യു പ്രചരണ ബോര്‍ഡ് നശിപ്പിക്കുന്നത് ക്യാമറയില്‍ പകര്‍ത്തുമ്പോഴാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമിച്ചത്.
അതേസമയം, പുനലൂര്‍ പോസ്റ്റാഫീസ് ജംക്ഷനില്‍ ഹര്‍ത്താനുകൂലികള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷാജിയുടെ ഷാജി ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് പിടികൂടി.
തൃശൂര്‍ അന്നമനടയില്‍ നിന്ന് കൊച്ചിയിലേക്കു ബൈക്കില്‍ വരികയായിരുന്ന യുവാവിനെ ചെങ്ങമനാടു വെച്ച് ഹര്‍ത്താലനുകൂലികള്‍ മര്‍ദിച്ചു. കൊച്ചിയിലാണ് യുവാവിന് ജോലി. ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലങ്ങാട് കോട്ടപ്പുറം ജംക്ഷനില്‍ ഹര്‍ത്താലനുകൂലികള്‍ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. ഹര്‍ത്താലനുകൂലികള്‍ ജില്ലയില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. സ്വരാജ് റൗണ്ടില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. ഇവിടെ ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്.
പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ശാന്തമാണ്. ഇടയ്ക്കു മഴ കൂടിയായതോടെ ആകെ നിശ്ചലതയാണ് ഇവിടെ. പ്രധാന കേന്ദ്രങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രകടനം നടന്നു. ചില സ്ഥലങ്ങളില്‍ കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെങ്കിലും ഇരുചക്ര വാഹനങ്ങള്‍ തടയുന്നില്ല. വിവാഹം, വിമാനത്താവളം, മരണം തുടങ്ങിയ ബോര്‍ഡുകള്‍ വച്ച സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.
ഗണേശോല്‍സവം പ്രമാണിച്ച് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ അനിഷ്ട സംഭവങ്ങളില്ല. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. പുല്ലൂരില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തി. ചൊവ്വാഴ്ച രാവിലെയാണ് പുല്ലൂര്‍ പൊള്ളക്കട ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. ലോറികള്‍ക്കും ചില സ്വകാര്യ വാഹനങ്ങള്‍ക്കും നേരെയാണ് കല്ലേറുണ്ടായത്. ഈ സാഹചര്യത്തില്‍ കല്ലേറുണ്ടായ പ്രദേശങ്ങളില്‍ പോലിസ് ജാഗ്രത പാലിച്ച് വരികയാണ്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment