Latest News

കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍

മംഗലാപുരം: നീര്‍മാര്‍ഗ സ്വദേശിയും കദ്രി പോലീസ്റ്റേഷനിലെ എ.എസ്.ഐ.യുമായ ഉമേഷിന്റെയും കമലയുടെയും മകള്‍ അക്ഷത(16) യെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മംഗലാപുരം കാനറ കോളേജിലെ ഒന്നാംവര്‍ഷ പി.യു.സി. വിദ്യാര്‍ഥിനിയാണ്.

ഉമേഷ് രാവിലെ അമ്പലത്തില്‍ പോകുമ്പോള്‍ അക്ഷത വീട്ടില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. തിരിച്ചുവന്നപ്പോഴാണ് സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ഫോണ്‍ നിരന്തരം ഉപയോഗിക്കുന്നതുമൂലം അത് വീട്ടുകാര്‍ വാങ്ങിവെച്ചിരുന്നു. ഇതുകാരണം അക്ഷത നിരാശയിലായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു. 

മാത്രമല്ല, അക്ഷതയുടെ സുഹൃത്ത് ആകാശ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ ദുഖവും കുട്ടിക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കങ്കനാടി പോലീസ് കേസെടുത്തു.

Keywords: Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.