Latest News

നിര്‍ധനരായ 15 പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്നം പൂവണിയിക്കാന്‍ ഗോള്‍ഡ്ഹില്‍ ഹദ്ദാദ് നഗര്‍ വീണ്ടും ഒരുങ്ങുന്നു

ബേക്കല്‍: നിര്‍ധനരായ 15 പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്നം പൂവണിയിക്കാന്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗര്‍ വീണ്ടും ഒരുങ്ങുന്നു. ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ് ഹില്‍ അടുത്ത വര്‍ഷം നിര്‍ധനരായ 15 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തും.

10 ദിവസം നീണ്ടു നില്‍ക്കുന്ന മഹര്‍ 2015 പരിപാടിയില്‍ മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും, മന്ത്രിമാരും ജന പ്രതിനിധികളും സംബന്ധിക്കും.

ഓരോ ദമ്പതികള്‍ക്കും 5 പവന്‍ സ്വര്‍ണ്ണവും ജീവിത മാര്‍ഗത്തിനായി ഓട്ടോ റിക്ഷയും, മററു വിവാഹ ചെലവുകളും സംഘാടകര്‍ നല്‍കും. നിര്‍ധനരായ 13 മുസ്‌ലിം പെണ്‍കുട്ടികളുടെയും രണ്ട് ഇതര മതസ്ഥരായ പെണ്‍കുട്ടികളുടെയും വിവാഹമാണ് മഹര്‍ 2014 ല്‍ നടത്തുന്നത്.
മഹര്‍ 2015ന്റെ വിജയത്തിനായി വിപുലമായ സംഘടാക സമിതി രൂപീകരിച്ചു.ഭാരവാഹികള്‍: ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് (ചെയര്‍മാന്‍), സലീം പി.എം മുഹമ്മദ്, സമീര്‍ കലന്തന്‍, മന്‍സൂര്‍ അബ്ബാസ്, ഷെരീഫ് അലവി ഹാജി, റഫീഖ് അബ്ബാസ് ഹാജി, അബ്ദുല്‍ റഹിമാന്‍ പി.കെ.എസ്, റംഷീദ് റഹ്മാന്‍ (വൈ.ചെയര്‍മാന്‍മാര്‍), മൊയ്തു.കെ.അഹമ്മദ് (ജ.കണ്‍വീനര്‍), ഫസലു, ഹമീദ്, ഹനീഫ് പി.എച്ച്, മനാഫ് പാക്യാര (ജേ. കണ്‍വീനര്‍മാര്‍) അഷ്‌റഫ് അബ്ദുല്ല (ട്രഷറര്‍)



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.