കാസര്‍കോട്: അടച്ചിട്ട വീടുകളില്‍ നിന്ന് പട്ടാപകല്‍ 250 ല്‍പരം പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസുകളില്‍ പ്രതികളായ രണ്ടുപേരെ പുത്തൂര്‍ പോലീസ് കസ്റ്റഡിയില്‍.
ചട്ടഞ്ചാല്‍ സ്വദേശിയായ 24 കാരന്‍, മാങ്ങാട്ടെ 28 കാരന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 100 പവനോളം സ്വര്‍ണ്ണവും മോഷണത്തിന് ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ചട്ടഞ്ചാല്‍ സ്വദേശിയെ 2011 ല്‍ കാസര്‍കോട് പോലീസ് കവര്‍ച്ചാ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 കേസുകളില്‍ പ്രതിയായ ഇയാളില്‍ നിന്ന് ആറു കവര്‍ച്ചാ കേസുകളിലായി 60 പവന്‍ സ്വര്‍ണ്ണവും മൂന്നു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. പിന്നീട് ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങുകയായിരുന്നു. പിന്നീട് കേന്ദ്രം കാസര്‍കോട്ട് നിന്ന് മംഗലാപുരത്തേക്ക് മാറ്റി. 2013 ല്‍ മംഗലാപുരത്തെ ഒരു വീട്ടില്‍ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ച്ച ചെയ്തു. സംഭവത്തിന് പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടയിലാണ് പുത്തൂര്‍ ഭാഗങ്ങളില്‍ പട്ടാപകല്‍ വീടുകളില്‍ നിന്നായി 250 പവനോളം സ്വര്‍ണ്ണം മോഷ്ടിച്ച സംഭവങ്ങള്‍ ഉണ്ടായത്. പകല്‍ നേരങ്ങളില്‍ അടച്ചിട്ട വീടുകളില്‍ മാത്രമായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്.

പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് കവര്‍ച്ചക്കാരെക്കുറിച്ച് പുത്തൂര്‍ പോലീസിന് വിവരം കിട്ടിയത്. തുടര്‍ന് കാസര്‍കോട്ടെത്തിയാണ് ഇരുവരേയും പിടികൂടിയത്. പ്രതികളില്‍ നിന്ന് കണ്ടെത്തിയ വാഹനങ്ങളില്‍ ഒന്ന് മോഷ്ടിച്ച വാഹനമാണെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ നിരവധി കവര്‍ച്ചാകേസുകളില്‍ തുമ്പാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment