Latest News

മൊബൈല്‍ ഷോപ്പുടമയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ആവശ്യപ്പെട്ട യുവതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍

മംഗലാപുരം: മൊബൈല്‍ ഷോപ്പുടമയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സൂത്രധാരിയായ യുവതിയടക്കം എട്ടുപേര്‍ അറസ്റ്റിലായി. ജപ്പു മാര്‍ക്കറ്റിലെ ഷംസാദ് (25) എന്ന ഷമാ, സുഹൃത്ത് ഹോയ്ജ് ബസാറിലെ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് മുഹമ്മദ്നവാസ് (33), ബോളാര്‍ എമ്മക്കരയിലെ അമിത് രാജ് (24), ഫൈസല്‍ നഗറിലെ നാസര്‍ (34), ബോളാറിലെ നിധിന്‍ കീമാര്‍ (33), കങ്കനാടി മാര്‍ക്കറ്റിലെ അശ്റഫ് (28), പാണ്ഡേശ്വരത്തെ സുനില്‍ കുമാര്‍ (38), ബോളിയാറിലെ ശരണ്‍ കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. 

പാണ്ഡേശ്വരം സ്വദേശിയും ദേര്‍ലക്കട്ടയിലെ മൊബൈല്‍ ഷോപ്പുടമയുമായ മുഹമ്മദ് യൂസുഫ് (25) എന്ന അസ്ഗറിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 25 ലക്ഷംആവശ്യപ്പെട്ടെന്നാണ് കേസ്.
ഷംസാദിന്‍െറ ഭര്‍ത്താവ് ജയിലിലാണ്. ഒരു മാസം മുമ്പാണ് അഫ്താബ് എന്ന സുഹൃത്ത് വഴി യൂസുഫ് ഇവരെ പരിചയപ്പെട്ടത്. പരിചയം മുറുകിയതോടെ പല കാര്യങ്ങള്‍ക്കും ഷംസാദ് യൂസുഫിനെ ആശ്രയിക്കാന്‍ തുടങ്ങി. സെപ്റ്റംബര്‍ 11ന് പാണ്ഡേശ്വരത്ത് പുതുതായി തുടങ്ങിയ മാളിന് മുന്നില്‍ താന്‍ കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ് യൂസുഫിനെ വിളിച്ചുവരുത്തിയ ഷംസാദ്, പിന്നീട് തന്നെ ജപ്പുവിലെ വീട്ടില്‍ കൊണ്ടുവിടണമെന്നാവശ്യപ്പെട്ടു.
കാറില്‍ അവിടെയത്തെിയ യൂസുഫിനെ നവാസിന്‍െറ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തുകയും ഷംസാദുമായുള്ള അവിഹിത ബന്ധം പുറത്തുപറയാതിരിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് യൂസുഫിനെ ബന്ദിയാക്കി യെമ്മക്കരെ മൈതാനത്തിനടുത്ത സിമന്‍റ് ഗോഡൗണില്‍ എത്തിച്ച ഏഴംഗ സംഘം മര്‍ദിക്കുകയും പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. 

മര്‍ദനത്തെ തുടര്‍ന്ന് അവശനായ യൂസുഫിനെ അവസാനം നഗരത്തിലെ ആര്‍.ടി.ഒ ഓഫിസിന് മുന്നില്‍ ഉപേക്ഷിച്ചു.
യൂസുഫിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍പ്രതികളെ പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും രണ്ടു മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് നവാസിനെ ചോദ്യം ചെയ്തതോടെയാണ് ഷംസാദാണ് കൃത്യത്തിന് പിന്നിലെന്ന് മനസ്സിലായത്.



Keywords: Manglore, karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.