മംഗലാപുരം: ബജ്‌പെ വിമാനത്താവളത്തില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളെ കസ്റ്റംസ് പിടികൂടി. കുഡ്‌ലു പാറക്കട്ടയിലെ മുഹമ്മദ് അഷറഫ്, തളങ്കരയിലെ ശുഹൈബ് എന്നിവരാണ് പിടിയിലായത്.
കമ്പിച്ചുരുള്‍, കളിപ്പാട്ടം, പേനയുടെ റീഫില്‍സ്, കീചെയില്‍, മാഗ്‌നറ്റിക് റിറ്റ്‌സ് ചെയിന്‍, അലറാം ക്ലോക്ക്, ഇലക്ട്രോണിക് പ്ലഗ്, വാച്ച്, ക്ലോക്ക് തുടങ്ങിയവയില്‍ ഒളിപ്പിച്ച 11,66,300 രൂപ വിലമതിക്കുന്ന 436 ഗ്രാം സ്വര്‍ണമാണ് അഷ്‌റഫില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ 4.45 ന് ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു അഷ്‌റഫ്.
കമ്പിച്ചുരുള്‍, മണിമുത്തുകള്‍, വാച്ച് സ്ട്രാപ്പ്, ടോയിസ് കാര്‍, പെന്‍ റീഫില്‍സ്, ഇലക്ട്രോണിക് പ്ലഗ്, കീചെയിന്‍, ഫാന്‍സി ചെയിന്‍, ബ്രേസ്ലെറ്റ്, അലറാം ക്ലോക്ക് തുടങ്ങിയവയില്‍ ഒളിപ്പിച്ചു കടത്തിയ 11,82,350 രൂപ വിലമതിക്കുന്ന 442 ഗ്രാം സ്വര്‍ണമാണ് ശുഹൈബില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച രാവിലെ 8.15ന് ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ശുഹൈബ്.
Keywords: Manglore, Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കമ്പിച്ചുരുള്‍, കളിപ്പാട്ടം, പേനയുടെ റീഫില്‍സ്, കീചെയില്‍, മാഗ്‌നറ്റിക് റിറ്റ്‌സ് ചെയിന്‍, അലറാം ക്ലോക്ക്, ഇലക്ട്രോണിക് പ്ലഗ്, വാച്ച്, ക്ലോക്ക് തുടങ്ങിയവയില്‍ ഒളിപ്പിച്ച 11,66,300 രൂപ വിലമതിക്കുന്ന 436 ഗ്രാം സ്വര്‍ണമാണ് അഷ്‌റഫില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ 4.45 ന് ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു അഷ്‌റഫ്.
കമ്പിച്ചുരുള്‍, മണിമുത്തുകള്‍, വാച്ച് സ്ട്രാപ്പ്, ടോയിസ് കാര്‍, പെന്‍ റീഫില്‍സ്, ഇലക്ട്രോണിക് പ്ലഗ്, കീചെയിന്‍, ഫാന്‍സി ചെയിന്‍, ബ്രേസ്ലെറ്റ്, അലറാം ക്ലോക്ക് തുടങ്ങിയവയില്‍ ഒളിപ്പിച്ചു കടത്തിയ 11,82,350 രൂപ വിലമതിക്കുന്ന 442 ഗ്രാം സ്വര്‍ണമാണ് ശുഹൈബില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച രാവിലെ 8.15ന് ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ശുഹൈബ്.

No comments:
Post a Comment