കാഞ്ഞങ്ങാട്: അക്ഷര പുരുഷ സ്വയംസഹായ സംഘം കുശാല്‍നഗര്‍ നെല്‍കൃഷിയിലും നൂറ് മേനി നേടി. തരിശ്ശായി കിടന്നിരുന്ന പാടശേഖരങ്ങളില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് സംഘം നടത്തിയ നെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ നിര്‍വ്വഹിച്ചു.
Keywords: Kasaragod News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സംഘം പ്രസിഡന്റ് കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. അസി.കൃഷി ഓഫീസര്‍ പ്രേമലത, പി.വി.വിനോദ്, അഡ്വ.ഗോപി, വാര്‍ഡ് കൗണ്‍സിലര്‍മാരായ റഹ്മത്ത് മജീദ്, ഖദീജ, പാടശേഖര സമിതി സെക്രട്ടറി കെ.കുഞ്ഞിരാമന്‍, പ്രസിഡന്റ് അബ്ദുള്‍ സത്താര്‍, നിത്യാനന്ദ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി കെ.രാജേഷ് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി സുരേശന്‍ സ്വാഗതവും, ട്രഷറര്‍ ഷാജി നന്ദിയും പറഞ്ഞു. കോമളം കമലാക്ഷന്‍, പി.വി.ബാലന്‍, പി.വി.സഹദേവന്‍ എന്നിവരുടെ തരിശ് ഭൂമിയിലാണ് കൃഷി ചെയ്തത്.




No comments:
Post a Comment