മംഗലാപുരം: പ്രമുഖ പണ്ഡിതനും സൂഫീവര്യനും കര്‍ണ്ണാടകയിലെ നിരവധി മഹല്ലുകളുടെ ഖാസിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ വാഹന വ്യൂഹത്തിന് നേരെ ബി.സി. റോഡിന് സമീപം കല്ലേറ്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാസര്‍കോട് ആദൂര്‍ മഞ്ഞംപാറ മജിലിസ് ചെയര്‍മാന്‍ അഷ്‌റഫ് തങ്ങളുടെ ഇന്നോവ കാറിനാണ് കല്ലേറ് കൊണ്ടത്.
സജ്പയില്‍ പുതുതായി നിര്‍മിച്ച അല്‍ ബദ്‌രിയ മസ്ജിദില്‍ സംഘടിപ്പിച്ച സ്വലാത്ത് മജ്‌ലിസിനു മുന്നോടിയായി വിശിഷ്ടാതിഥികളെ ആനയിച്ച് കൊണ്ടുവരുന്നതിനിടയിലാണ് വാഹന വ്യൂഹത്തിനു നേരെയാണ് സജ്പ നടു ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തിയത്.
കല്ലെറിഞ്ഞ മൂന്ന് പേരെ സംഭവസ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
സ്വലാത്ത് മജ്‌ലിസില്‍ പങ്കെടുക്കാനായി സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന എസ് വൈ എസ് പ്രവര്‍ത്തകന്‍ കൊളക്കയിലെ ഹനീഫ(46)യെ വെട്ടേററ് ഗുരുതര നിലയില്‍ മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിക്കു സമീപത്തെ ഹൈദര്‍ ഹാജിയുടെ വീടിനു നേരെയും സംഘം ആക്രമണമുണ്ടായി. വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും അക്രമി സംഘം തല്ലിത്തകര്‍ത്തു.
സംഭവത്തില്‍ എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ്-എസ് എസ് എഫ് കര്‍ണാടക സംസ്ഥാന കമ്മിറ്റിയും പ്രതിഷേധിച്ചു.
Keywords: Manglore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment