കോട്ടയം: നക്ഷത്രങ്ങളുടെ എണ്ണം നോക്കി ബാറുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബാര്‍ ഹോട്ടല്‍ തട്ടുകടയാക്കി രൂപമാറ്റം വരുത്തിയിട്ടും രക്ഷപ്പെടാനായില്ല. ബഹു.സുധീരന്‍ അനുവദിച്ചു തന്ന നാടന്‍ തട്ടുകട എന്ന പേരിട്ടതോടെയാണ് ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള ബാര്‍ ഹോട്ടലിനു നേരേ യൂത്ത് കോണ്‍ഗ്രസിന്റെ രോഷം ഇരമ്പിയത്.
മുദ്രവാക്യവിളികളുമായി എത്തിയ 30 ല്‍ അധികം പ്രവര്‍ത്തകരാണ് തട്ടുകടയ്ക്ക് നേരേ ആക്രമണം അഴിച്ചു വിട്ടത്.ധാരാളം പേര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ബാനറുകള്‍ വലിച്ചെറിഞ്ഞും സാധാനസാമഗ്രികള്‍ തട്ടിമറിച്ചായിരുന്നു പ്രവര്‍ത്തകരുടെ രോഷപ്രകടനം.
ആദ്യഘട്ടത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ബാറുകളില്‍ ഉള്‍പെട്ട വെട്ടൂര്‍ ബാര്‍ ഹോട്ടലാണ് കഴിഞ്ഞദിവസം മുതല്‍ നാടന്‍തട്ടുകട’യായി മാറിയത്. അപ്പം, പത്തിരി, തുടങ്ങി വിവിധ തരം വിഭവങ്ങളും ഇവിടെ ലഭ്യമാക്കിയിരുന്നു. കോടതിവിധിയും മറ്റുനടപടികളുമെല്ലാം കഴിയുന്നതുവരെ ബാര്‍ലൈസന്‍സ് പുതുക്കി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബാറുടമ റോബിന്‍. എന്നാല്‍ പുതിയ മദ്യനയമനുസരിച്ച് നിലവില്‍ തുറന്നുകിടക്കുന്ന ബാറുകളും പൂട്ടാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നറിഞ്ഞതോടെ മാറിചിന്തിക്കുകയായിരുന്നു.
ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് 33 ലക്ഷം രൂപയുടെ വിദേശ മദ്യമാണു ഹോട്ടലില്‍ വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത്.നേരത്തെ ഫാമിലി എ.സി. റസ്റ്റോറന്റ് ഉണ്ടായിരുന്ന ഭാഗത്തുതന്നെയാണ് തട്ടുകടയും പ്രവര്‍ത്തിച്ചിരുന്നത്.
Keywords: Kottayam, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുദ്രവാക്യവിളികളുമായി എത്തിയ 30 ല്‍ അധികം പ്രവര്‍ത്തകരാണ് തട്ടുകടയ്ക്ക് നേരേ ആക്രമണം അഴിച്ചു വിട്ടത്.ധാരാളം പേര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ബാനറുകള്‍ വലിച്ചെറിഞ്ഞും സാധാനസാമഗ്രികള്‍ തട്ടിമറിച്ചായിരുന്നു പ്രവര്‍ത്തകരുടെ രോഷപ്രകടനം.
ആദ്യഘട്ടത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ബാറുകളില്‍ ഉള്‍പെട്ട വെട്ടൂര്‍ ബാര്‍ ഹോട്ടലാണ് കഴിഞ്ഞദിവസം മുതല്‍ നാടന്‍തട്ടുകട’യായി മാറിയത്. അപ്പം, പത്തിരി, തുടങ്ങി വിവിധ തരം വിഭവങ്ങളും ഇവിടെ ലഭ്യമാക്കിയിരുന്നു. കോടതിവിധിയും മറ്റുനടപടികളുമെല്ലാം കഴിയുന്നതുവരെ ബാര്‍ലൈസന്‍സ് പുതുക്കി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബാറുടമ റോബിന്‍. എന്നാല്‍ പുതിയ മദ്യനയമനുസരിച്ച് നിലവില്‍ തുറന്നുകിടക്കുന്ന ബാറുകളും പൂട്ടാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നറിഞ്ഞതോടെ മാറിചിന്തിക്കുകയായിരുന്നു.
ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് 33 ലക്ഷം രൂപയുടെ വിദേശ മദ്യമാണു ഹോട്ടലില്‍ വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത്.നേരത്തെ ഫാമിലി എ.സി. റസ്റ്റോറന്റ് ഉണ്ടായിരുന്ന ഭാഗത്തുതന്നെയാണ് തട്ടുകടയും പ്രവര്‍ത്തിച്ചിരുന്നത്.

No comments:
Post a Comment