മംഗലാപുരം: രാമചന്ദ്രപുര മഠാധിപതി രാഘവേശ്വരഭാരതിക്കെതിരെ ലൈംഗികപീഡനപരാതി നല്‍കിയ പെണ്‍കുട്ടിയുടെ ചെറിയച്ഛന്‍ സ്വയം വെടിവെച്ച് മരിച്ചു. മരണക്കുറിപ്പില്‍ മഠത്തില്‍നിന്നുള്ള നിരന്തരഭീഷണി മൂലമാണ് ആത്മഹത്യചെയ്യുന്നതെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
പുത്തൂര്‍ സ്വദേശി ശ്യാമപ്രസാദാണ്(55) സ്വയം വെടിവെച്ചത്. ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ മരിച്ചു.
ശ്യാമപ്രസാദിന്റെ സഹോദരന്‍ ദിവാകര്‍ ശാസ്ത്രിയുടെ മകളാണ് കഴിഞ്ഞയാഴ്ച രാഘവേന്ദ്രഭാരതിക്കെതിരെ ലൈംഗികപീഡനക്കേസ് നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിപ്രകാരം പോലീസ് സ്വാമിക്കെതിരെ കേസെടുത്തിരുന്നു.
ദിവാകര്‍ ശാസ്ത്രിയും ഭാര്യയും മഠവുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. ഇവരുടെ മകള്‍, മഠത്തില്‍ നടത്തിയ രാമകഥയെ അടിസ്ഥാനമാക്കിയുള്ള നൃത്തത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാണിച്ച് മഠാധിപതിക്കും അനുയായികള്‍ക്കുമെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. മഠാധിപതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന മഠത്തിന്റെ പരാതി പ്രകാരം ദിവാകര്‍ ശാസ്ത്രിയെയും ഭാര്യയെയും പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
മരിച്ച ശ്യാമപ്രസാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മരണക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ പോലീസ് കേസന്വേഷിക്കുന്നു.

Keywords: Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment