മംഗലാപുരം: കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് താഴെവീണ പെണ്‍കുട്ടിയും രക്ഷിക്കാന്‍ എടുത്തുചാടിയ അച്ഛനും ഗുരുതരാവസ്ഥയില്‍. ബല്‍ത്തങ്ങടി ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം.
ബല്‍ത്തങ്ങടി മലവന്തികെ ദിദുപെയിലെ ഹേമചന്ദ്രയും(58) മകള്‍ സേവനി(12)യുമാണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. സേവനിയെയും മറ്റൊരു മകനെയും ഡോക്ടറെ കാണിക്കാനാണ് ഹേമചന്ദ്ര ടൗണിലെത്തിയത്. കെട്ടിടത്തിന്റെ നാലാം നിലയിലുള്ള ഡോക്ടറെ കാണാന്‍ നില്‍ക്കുമ്പോള്‍ സേവനി താഴെവീണു.
ഇതു കണ്ടപാടേ ഹേമചന്ദ്രന്‍ ഒന്നുമാലോചിക്കാതെ എടുത്തുചാടി. മകള്‍ക്കു സമീപംതന്നെ പരിക്കുകളോടെ അച്ഛനും വീണു. നാട്ടുകാര്‍ ഇരുവരെയും ആസ്പത്രിയിലെത്തിച്ചു. പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റി. കുട്ടിയുടെ നില കൂടുതല്‍ അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment