മംഗളൂരു: വിദ്യാര്‍ഥികളുടെ ടീഷര്‍ട്ടില്‍ കന്യാമറിയത്തിന്റെ ചിത്രം പതിച്ചതുമായി ബന്ധപ്പെട്ട് ബല്‍ത്തങ്ങാടിയില്‍ സംഘര്‍ഷം. ഇന്‍ഡബേട്ടു വില്ലേജിലെ മരിയാംബിക ഹയര്‍ പ്രൈമറി സ്കൂളിലാണ് സംഭവം.
വിദ്യാര്‍ഥികള്‍ക്ക് സ്പോര്‍ട്സ് പിരീഡില്‍ ഉപയോഗിക്കാന്‍ നല്‍കിയ ടീഷര്‍ട്ടാണ് പ്രശ്നമായത്. ടീഷര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ ബഹളമുണ്ടാക്കിയതോടെ പൊലീസെത്തി. ബെല്‍ത്തങ്ങാടി രൂപതാ വികാരി ജനറാള്‍ ഫാ. ജോസ് വലിയപറമ്പിലും എസ്ഐ പ്രകാശ് ദേവാഡിഗയും ചര്‍ച്ച നടത്തി.
മതവികാരം വ്രണപ്പെടുത്തുക ലക്ഷ്യമല്ലെന്ന് അദ്ദേഹം അറിയിച്ചു. ടീഷര്‍ട്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കുന്നുണ്ടെങ്കില്‍ പിന്‍വലിക്കുമെന്നും അറിയിച്ചു.
Keywords: Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment