Latest News

നഗരത്തില്‍ 'പുലി'യിറങ്ങി; ആവേശത്തോടെ ജനം

കണ്ണൂര്‍: നഗരത്തില്‍ പുലിയിറങ്ങി. ഓണക്കാഴ്ചകള്‍ക്ക് ആവേശം പകര്‍ന്നാണ് വരയന്‍ പുലികളും വയറന്‍ പുലികളും നഗരത്തില്‍ നിറഞ്ഞാടിയിത്. ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറിയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമാണ് പുലിക്കളി ഒരുക്കിയത്.

തൃശൂരില്‍ നിന്നുള്ള യുവജന സമിതി പുലിക്കളി സംഘത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ച് പുലികളും വാദ്യമേളക്കാരുമാണ് കാണികളെ ത്രസിപ്പിച്ചുള്ള മെയ്യഭ്യാസം നടത്തിയത്. വാദ്യങ്ങളുടെ മേളങ്ങള്‍ക്കനുസരിച്ചുള്ള പുലിനൃത്തം കാണാന്‍ റോഡിനിരുവശവും ആളുകൂടി. വിളക്കുംതറ മൈതാനിയില്‍നിന്ന് തുടങ്ങിയ ഘോഷയാത്ര നഗരം ചുറ്റി ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. പുലിക്കളിയുടെ കൂടെ വയനാട്ടില്‍ നിന്നുള്ള ആദിവാസി കലാകാരന്‍മാരുടെ കലാരൂപങ്ങളും അരങ്ങേറി.

വിളക്കുംതറ മൈതാനിയില്‍ കലക്ടര്‍ പി. ബാലകിരണ്‍ ഫ്‌ളാഗ്‌ ഓഫ് ചെയ്തു. ഡിടിപിസി അംഗം കെ. പുരുഷോത്തമന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.



Keywords:  Kannur News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.