ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജിനെ വധിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇക്കാര്യത്തെ കുറിച്ച് കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ല. സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. മനോജിനെ വധിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരോക്ഷമായി അംഗീകിരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഞായറാഴ്ച രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എന്താണ് പ്രശ്‌നമെന്നും സി.ബി.ഐയ്ക്ക് വിടാനല്ലേ സര്‍ക്കാരിന് സാധിക്കുകയുള്ളൂ എന്നുമായിരുന്നു വി.എസിന്റെ പ്രസ്താവന.
മനോജ് വധക്കേസില്‍ പങ്കില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നതിനെ എതിര്‍ക്കേണ്ടതില്ല. അന്വേഷണത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന സംശയം ജനങ്ങളില്‍ ഉയരാന്‍ ഇടയാക്കും.
Keywords: Kannur, Kerala, Murder Case, Cpim, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എന്താണ് പ്രശ്‌നമെന്നും സി.ബി.ഐയ്ക്ക് വിടാനല്ലേ സര്‍ക്കാരിന് സാധിക്കുകയുള്ളൂ എന്നുമായിരുന്നു വി.എസിന്റെ പ്രസ്താവന.
മനോജ് വധക്കേസില്‍ പങ്കില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നതിനെ എതിര്‍ക്കേണ്ടതില്ല. അന്വേഷണത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന സംശയം ജനങ്ങളില്‍ ഉയരാന്‍ ഇടയാക്കും.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതിന്റെ ക്ഷീണം മാറുന്നതിന് മുന്പ് മറ്റൊരു കൊലയില്‍ കൂടി സി.പി.എമ്മിന് പങ്കുണ്ടെന്ന് സംശയം ഉയര്‍ന്നാല്‍ അത് പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുമെന്നും കേന്ദ്ര നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.

No comments:
Post a Comment