വിരാജ്‌പേട്ട: കുടക് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വിരാജ്‌പേട്ടയിലെ ഇഖ്ബാല്‍ ഹസ്സ(46)നെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു.
വിരാജ്‌പേട്ട കദനൂര്‍ ചാമിയാല സ്വദേശികളായ മൂസ (40), ഹനീഫ് (30), അജമുദ്ദീന്‍ (32) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി വര്‍ത്തിക്ക കാട്ടിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
അക്രമിസംഘം ഉപയോഗിച്ച കാറും വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇവരില്‍നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ചാമിയാല സ്വദേശികളായ നസീര്‍, സൂപ്പി എന്നിവര്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കി.
ചാമിയാല പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പൂര്‍വവൈരാഗ്യവും സാമ്പത്തിക ഇടപാടുകളുമാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ ഹനീഫ് കൊല്ലപ്പെട്ട ഇഖ്ബാല്‍ ഹസ്സന്റെ അടുത്ത ബന്ധുവാണ്.
കഴിഞ്ഞ ബുധനാഴ്ച വിരാജ്‌പേട്ട ടൗണിലെ ഹോട്ടലില്‍നിന്ന് ചായകഴിച്ച് പുറത്തിറങ്ങുമ്പോഴാണ് ഇഖ്ബാല്‍ ഹസ്സന് വെടിയേറ്റത്. കാറിലെത്തിയ അക്രമിസംഘം വെടിവെച്ചയുടനെ രക്ഷപ്പെട്ടു. ഇഖ്ബാല്‍ ഹസ്സന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പ്രതികളെ കണ്ടെത്താനുള്ള കുടക് എസ്.പി.യുടെ പ്രത്യേക സംഘത്തില്‍ കുടക് ഡിവൈ.എസ്.പി. കുമാര്‍ ചന്ദ്ര, സി.ഐ. അയ്യര്‍ പ്രസാദ്, എസ്.ഐ. സുരേഷ് ബൊപ്പണ്ണ എന്നിവരുണ്ട്.
Keywords: Kudagu, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment