Latest News

ബോള്‍ട്ടിനെ വെല്ലുവിളിച്ച യുവരാജിന് പണികിട്ടി

ബാംഗ്ലൂര്‍: ഓട്ടത്തില്‍ മാത്രമല്ല, ഉസൈന്‍ ബോള്‍ട്ട് ക്രിക്കറ്റിലും കേമന്‍ തന്നെ. ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ യുവരാജ് സിംഗിന്റെ ടീമിനെതിരെ 19 പന്തില്‍ 45 റണ്‍സെടുത്താണ് ബോള്‍ട്ട് തന്റെ ക്രിക്കറ്റിംഗ് പാടവം കാണിച്ചത്. 

പുമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന നാലോവര്‍ കളിയും ബോള്‍ട്ടിന്റെ ടീം ജയിച്ചു. അവസാന പന്തില്‍ സിസ്‌കര്‍ പായിച്ചായിരുന്നു ബോള്‍ട്ട് കളി തീര്‍ത്തത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മഴമൂലം വൈകിത്തുടങ്ങിയ കളിയില്‍ യുവരാജ് സിംഗിന്റെ ടീമാണ് ആദ്യം ബാറ്റ് ചെയ്തത്. 

നാലോവറില്‍ 58 റണ്‍സായിരുന്നു യുവരാജിന്റെ ടീം അടിച്ചത്. യുവി 24ഉം താരെ 29ഉം റണ്‍സടിച്ചു. അവസാന പന്തില്‍ സിക്‌സറടിച്ച ബോള്‍ട്ട് ജയം പിടിച്ചുവാങ്ങി. 



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.