Latest News

വള്ളിക്കുന്ന്: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപിക സുധയുടെ കാര്‍ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. ഇവര്‍ വാടകക്ക് താമസിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപം ചെനക്കലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിര്‍ത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്.

ഭര്‍ത്താവ് പ്രേംകുമാറിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്ക് പുകയും ദുര്‍ഗന്ധവും വന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ച് പരിസര വാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ ഇതേ ക്വാര്‍ട്ടേഴ്സിലെ മറ്റൊരു കുടുബത്തിന്‍െറ കാറിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.
തേഞ്ഞിപ്പലം പൊലീസും മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തത്തെി. കാര്‍ നിര്‍ത്തിയിടാന്‍ നിര്‍മിച്ച ഷെഡിന്‍െറ ഷീറ്റും കഴുക്കോലും കത്തിനശിച്ചു. ഈ സമയത്ത് ടീച്ചറും കുടുംബവും മകന്‍െറ ഉപരിപഠനാവശ്യാര്‍ഥം ബംഗളൂരുവിലായിരുന്നു. 

തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. മാനേജ്മെന്‍റ് പിരിച്ചുവിട്ടതിനത്തെുടര്‍ന്ന് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത അധ്യാപകന്‍ അനീഷ് കുമാറിന്‍െറ സ്കൂളിലെ പ്രധാനാധ്യാപികയാണ് സുധ.



Keywords: Kerala News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.