ഭുവനേശ്വര്‍: കുത്തിവെയ്‌പ്പിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സിച്ച ഡോക്‌ടറെ അമ്മാവന്‍ കുത്തിക്കൊന്നു. ഒഡീഷയിലെ സോനേപ്പൂരില്‍ നടന്ന സംഭവത്തില്‍ പ്രത്യൂഷ് പാണ്ഡേ എന്ന 26 കാരനെ പോലീസ് തെരയുകയാണ്. ദുര്‍ബദാല മിശ്ര എന്ന 53 കാരനാണ് പ്രത്യൂഷ് പാണ്ഡേയുടെ കത്തിക്കിരയായത്.
സോനേപ്പൂര്‍ ജില്ലാ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് മെഡിക്കല്‍ ഓഫീസറായി സേവനം അനുഷ്‌ടിച്ചു വരികയായിരുന്ന മിശ്രയെ കഴിഞ്ഞ ദിവസം രാത്രീയില്‍ വീടിന് മുന്നില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിനായിരുന്നു കുത്തേറ്റത്. സംഭവത്തില്‍ പ്രത്യൂഷിന്റെ സഹായിയെന്ന് കരുതുന്ന ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. പ്രത്യൂഷ് ഒളിവിലാണ്.
അനന്തിരവന്‍ മരണമടഞ്ഞത് ഡോക്‌ടറുടെ കുത്തിവെയ്‌പ്പിനെ തുടര്‍ന്നാണ് എന്ന് ആരോപിച്ചായിരുന്നു പ്രത്യൂഷ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. എട്ടു മാസം മുമ്പായിരുന്നു പ്രതിയുടെ അനന്തിരവന്‍ മരണമടഞ്ഞത്. ഹൃദയത്തിന് നേരത്തേ കുഴപ്പമുണ്ടായിരുന്ന കുഞ്ഞിനെ ഡോക്‌ടറുടെ അടുക്കല്‍ ചികിത്സയ്‌ക്കായി കൊണ്ടുവന്നിരുന്നു. ഡോക്‌ടര്‍ കുത്തിവെയ്‌പ്പെടുത്തതിന് തൊട്ടു പിന്നാലെ കുഞ്ഞ് മരിക്കുകയും ചെയ്‌തു. ഇതില്‍ പ്രതികാരം ചെയ്യുമെന്ന് അന്ന് മുതല്‍ പ്രത്യൂഷ് പറഞ്ഞിരുന്നു.
ശനിയാഴ്‌ച ജോലി കഴിഞ്ഞ എത്തിയ പ്രത്യൂഷ് സുഹൃത്തുക്കള്‍ക്കൊപ്പം ഡോക്‌ടറുടെ വീട്ടിലെത്തുകയും വീടിന് മുന്നില്‍വെച്ച് ഡോക്‌ടറെ കുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. സംഭവസ്‌ഥലത്തു നിന്നും ഏതാനും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment