മംഗലാപുരം: അയല്‍വാസിയായ 58 കാരനെ അടിച്ചുകൊന്ന കേസില്‍ പത്തുദിവസത്തിനു ശേഷം ദമ്പതിമാര്‍ അറസ്റ്റിലായി. മൂഡബിദ്രി ദാരെഗുഡെയിലെ മൊറൈസ് ഡി.കോസ്റ്റ(58), ഭാര്യ കാര്‍മൈന്‍ ഡി.കോസ്റ്റ(50) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അയല്‍വാസിയായ രഘു ഭണ്ഡാരി(63)യാണ് കൊല്ലപ്പെട്ടത്.
മൊറൈസിന് വീടിനോടുചേര്‍ന്ന് കൃഷിസ്ഥലമുണ്ട്. രാത്രി ഇവിടെ കാട്ടുമൃഗങ്ങളിറങ്ങി കൃഷി നശിപ്പിക്കും. മൃഗങ്ങളെ ഓടിക്കാന്‍ ഇവര്‍ രാത്രി ടിന്നിലടിച്ച് ശബ്ദമുണ്ടാക്കുമായിരുന്നു. ഈ ശബ്ദം തനിക്ക് ശല്യമാകുന്നുണ്ടെന്ന് അയല്‍വാസിയായ രഘു പരാതിപ്പെട്ടു.
ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായിട്ടുണ്ട്. സംഭവദിവസവും പരാതിയുമായി രഘു ഇവരുടെയടുത്തെത്തി. പിന്നീട് തര്‍ക്കവും സംഘര്‍ഷവുമുണ്ടായി. ഇതിനിടെ മൊറൈസ് ഒരു വടിയെടുത്ത് രഘുവിന്റെ തലയ്ക്കടിച്ചു.
മൃതദേഹം ഇരുവരുംകൂടി അടുത്തുള്ള ഒരു കനാലില്‍ മൂടി. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Keywords: Manglore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment