Latest News

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ് ചലച്ചിത്രനടി അറസ്റ്റില്‍

ചെന്നൈ: അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ നിരന്തരം നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ തമിഴ് ചലച്ചിത്രനടി അറസ്റ്റില്‍. കന്നട തമിഴ് ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുളള ശ്രൂതി ചന്ദ്രലേഖയെയാണ്(22) പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവും വ്യവസായിയുമായ പീറ്റര്‍ പ്രിന്‍സോയെ (35) കൊലപ്പെടുത്തിയ കേസിലാണ് ശ്രുതിയെ അറസ്റ്റ് ചെയ്തത്. ശ്രൂതിചന്ദ്രലേഖയുടെ രണ്ടാമത്തെ വിവാഹമാണിത്. 16-ാം വയസില്‍ വിവാഹിതയായ ശ്രുതി പ്രിന്‍സോയെ വിവാഹം ചെയ്യുന്നതിനായി ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകത്തിന് സഹായിച്ച അഞ്ചു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ വച്ച് കൊലപ്പെടുത്തിയ പ്രിന്‍സോയുടെ ശരീരം തിരുനെല്‍വേലിയില്‍ എത്തിച്ച് കത്തിച്ചു കളയുകയായിരുന്നു. ബിസിനസ്സില്‍ വന്‍ നഷ്ടം നേരിട്ടതിന് തുടര്‍ന്ന് കടക്കെണിയിലായ പീറ്റര്‍ പ്രിന്‍സോ തന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഭാര്യയെ അശ്ലില ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.