Latest News

ചെന്നൈയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച എഐഎഡിഎംകെ പ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: അനധികൃത സ്വത്തുസമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ നാലു വര്‍ഷം തടവിനു ശിക്ഷിച്ചതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച എഐഎഡിഎംകെ പ്രവര്‍ത്തകന്‍ മരിച്ചു. ചെന്നൈ സ്വദേശി വെങ്കടേശ്വരന്‍ ശ്രീനിവാസനാണ് മരിച്ചത്. 66-കാരനായ വെങ്കടേശ്വരന്‍ പുലര്‍ച്ചെ ചെന്നൈയിലെ ആശുപത്രിയിലാണ് മരിച്ചത്.

ശനിയാഴ്ച ചെന്നൈ വണ്ണിയാര്‍ സ്ട്രീറ്റിലാണ് വെങ്കടേശ്വരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

ജയലളിതക്കെതിരായ വിധിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പരക്കെ ആക്രമണമാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിച്ചുവിട്ടത്. ആറോളം ബസുകളും നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. സംഘര്‍ഷങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.



Keywords: National, Jayalalitha, Chennai, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.