ന്യൂഡല്‍ഹി: കൊറിയന്‍ മൊബൈല്‍ ഭീമന്‍ സാംസംഗിന്റെ ജനപ്രിയമായ ഗാലക്‌സി ശ്രേണിയിലെ പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി ആല്‍ഫ ഇന്ത്യയിലെത്തി. 39,990 രൂപയാണ് ആല്‍ഫ മോഡലിന്റെ വില. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഫോണ്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.
ഒക്ട കോര്‍ പ്രോസസറും 4.7 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് സ്‌ക്രീനുമാണ് ആല്‍ഫയുടെ പ്രധാന സവിശേഷത. കൂടാതെ, രണ്ടു ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 12 എംപി റിയര്‍ കാമറ, 2.1 എംപി ഫ്രണ്ട് കാമറ എന്നിവയും ആല്‍ഫയില്‍ ഒരുക്കിയിരിക്കുന്നു.
ഗാലക്‌സി ശ്രേണിയിലെ ഏറ്റവും കനംകുറഞ്ഞ ഫോണാണ് ആല്‍ഫയെന്നാണ് കമ്പനിയുടെ അവകാശവാദം. 6.7 മില്ലിമീറ്ററാണ് ഇതിന്റെ കനം. ഭാരം 115 ഗ്രാമാണ്. ആപ്പിള്‍ ഐഫോണിനോടു കിടപിടിക്കുന്ന തരത്തില്‍ മെറ്റല്‍ ഫ്രെയിമും ഇതിനുണ്ട്.
ഫോര്‍-ജി സൗകര്യം ഒരുക്കിയിരിക്കുന്ന ആല്‍ഫ എയര്‍ടെല്ലുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് രണ്ടുമാസത്തേക്ക് അഞ്ച് ജിബി ഫോര്‍-ജി ഡാറ്റ സൗജന്യമായി നല്കിയിട്ടുണ്ട്.

Keywords: Tech, Samsung, Mobile, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment