ആഗ്ര: ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ രണ്ടാനമ്മ ജീവനോടെ കുഴിച്ചിട്ടു. രണ്ടാനമ്മയായ അര്‍ച്ചന(22)യെ പൊലീസ് കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച അര്‍ച്ചന കുട്ടിയെ ജീവനോടെ കുഴിച്ചിട്ട ശേഷം മകളെ കാണാനില്ലെന്നായിരുന്നു ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. പിന്നീട് തന്റെ സഹോദരീപുത്രനോട് വിവരം പറഞ്ഞു. ഇയാളാണ് കാര്യം പൊലീസിനെ അറിയിക്കുന്നത്.
കുട്ടിയെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ക്ഷേത്രത്തിന് സമീപം കുഴിച്ചുമൂടുകയായിരുന്നു. കുഞ്ഞിന്റെ വായില്‍ തുണി തിരുകിയിരുന്നതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി ജീവിച്ചിരുന്നാല്‍ തന്റെ ഒന്നരവയസുള്ള മകന്റെ ഭാവിക്ക് തടസമാകുമെന്ന ചിന്തയാണ് അര്‍ച്ചനയെ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
Keywords: National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment