കരിപ്പൂര്‍: വിവിധ ഉപയോഗവസ്തുക്കളുടെ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 466 ഗ്രാം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 15 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
ബുധനാഴ്ച രാത്രി എയര്‍ ഇന്ത്യയുടെ ദുബായ്-കോഴിക്കോട് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട്ട് സ്വദേശി കുടുക്കന്‍വളപ്പില്‍ നിസാര്‍ (40) ആണ് പിടിയിലായത്.
ലേഡീസ് ബാഗ്, ചെരിപ്പ് തുടങ്ങിയവയുടെ കൊളുത്ത്, ചീര്‍പ്പ്, ബാം അടപ്പ്, ഗണിത പഠനോപകരണപ്പെട്ടി, അത്തറിന്റെ അടപ്പ് എന്നിവയുടെ രൂപത്തിലായി കടത്തിയ 24 കാരറ്റ് സ്വര്‍ണമാണ് കണ്ടെടുത്തത്. രാത്രി തുടങ്ങിയ പരിശോധന വ്യാഴം ഉച്ചയോടെയാണു പൂര്‍ത്തിയായത്.
സ്വര്‍ണ ഉരുപ്പടികള്‍ കൂത്തുപറമ്പ് സ്വദേശിയായ സുഹൃത്ത് ദുബായില്‍നിന്ന് ഏല്‍പ്പിച്ചതായിരുന്നുവെന്നും നാട്ടില്‍ എത്തിയാല്‍ മറ്റൊരാള്‍ വന്ന് വാങ്ങി 10,000 രൂപയും ദുബായിലേക്കു പോകുന്നതിനുള്ള വിമാന ടിക്കറ്റും നല്‍കുമെന്നും നിസാര്‍ മൊഴി നല്‍കിയതായി കസ്റ്റംസ് അറിയിച്ചു.
എട്ടു വര്‍ഷമായി ഖത്തറിലും ദുബായിലും സെയില്‍സ്മാനായി ജോലി ചെയ്യുന്ന നിസാറിനോട് 100 ഗ്രാം സ്വര്‍ണമുണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നത്രെ. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ശ്യാം സുന്ദറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, അരുള്‍ പ്രസാദ്, ഇന്‍സ്‌പെക്ടര്‍മാരായ യു. ബാലന്‍, അജയ് റായ്, ആനന്ദ് വിക്രംസിങ്, സി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണു സ്വര്‍ണം കണ്ടെത്തിയത്.
Keywords: Kannur, Karipur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ച രാത്രി എയര്‍ ഇന്ത്യയുടെ ദുബായ്-കോഴിക്കോട് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട്ട് സ്വദേശി കുടുക്കന്‍വളപ്പില്‍ നിസാര്‍ (40) ആണ് പിടിയിലായത്.
ലേഡീസ് ബാഗ്, ചെരിപ്പ് തുടങ്ങിയവയുടെ കൊളുത്ത്, ചീര്‍പ്പ്, ബാം അടപ്പ്, ഗണിത പഠനോപകരണപ്പെട്ടി, അത്തറിന്റെ അടപ്പ് എന്നിവയുടെ രൂപത്തിലായി കടത്തിയ 24 കാരറ്റ് സ്വര്‍ണമാണ് കണ്ടെടുത്തത്. രാത്രി തുടങ്ങിയ പരിശോധന വ്യാഴം ഉച്ചയോടെയാണു പൂര്‍ത്തിയായത്.
സ്വര്‍ണ ഉരുപ്പടികള്‍ കൂത്തുപറമ്പ് സ്വദേശിയായ സുഹൃത്ത് ദുബായില്‍നിന്ന് ഏല്‍പ്പിച്ചതായിരുന്നുവെന്നും നാട്ടില്‍ എത്തിയാല്‍ മറ്റൊരാള്‍ വന്ന് വാങ്ങി 10,000 രൂപയും ദുബായിലേക്കു പോകുന്നതിനുള്ള വിമാന ടിക്കറ്റും നല്‍കുമെന്നും നിസാര്‍ മൊഴി നല്‍കിയതായി കസ്റ്റംസ് അറിയിച്ചു.
എട്ടു വര്‍ഷമായി ഖത്തറിലും ദുബായിലും സെയില്‍സ്മാനായി ജോലി ചെയ്യുന്ന നിസാറിനോട് 100 ഗ്രാം സ്വര്‍ണമുണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നത്രെ. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ശ്യാം സുന്ദറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, അരുള്‍ പ്രസാദ്, ഇന്‍സ്‌പെക്ടര്‍മാരായ യു. ബാലന്‍, അജയ് റായ്, ആനന്ദ് വിക്രംസിങ്, സി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണു സ്വര്‍ണം കണ്ടെത്തിയത്.

No comments:
Post a Comment