തൃക്കരിപ്പൂര്‍ : പ്രമുഖ കോണ്‍ഗ്രസ് നേതാവും കെഎപിടി യൂണിയന്‍ ഭാരവാഹിയുമായിരുന്ന പേക്കടത്തെ പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (67) നിര്യാതനായി.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ദീര്‍ഘകാലം കെഎപിടിയു ഉപജില്ലാപ്രസിഡണ്ട്,സെക്രട്ടറി ,ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ച ഇദ്ദേഹം പേക്കടം കുറുവാപ്പള്ളി അറ ദേവസ്വംപ്രസിഡണ്ട്,സെക്രട്ടറി,തൃക്കരിപ്പൂര്‍ രാമവില്യം കഴകം സെക്രട്ടറി എന്നീ നിലകളിലുംസജീവമായിരുന്നു.
ഭാര്യ : വി.എം സരോജിനി. മക്കള്‍ : വി.എം ജയലക്ഷ്മി (മുജമ്മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തൃക്കരിപ്പൂര്‍ ), രശ്മി, വിനോദ് (വര്‍ക്ക് സുപ്രണ്ട്, കൃഷിവകുപ്പ് കാസര്‍ഗോഡ്). മരുമക്കള്‍: കൃഷ്ണന്‍ കുട്ടി (അധ്യാപകന്‍, അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍), അനൂപ് (എയര്‍പോര്‍ട്ട്, കോഴിക്കോട്). സഹോദരങ്ങള്‍: മാധവി (നടക്കാവ്), തങ്കമണി(തോട്ടുകര).
Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment