കണ്ണൂര്‍: വെസ്റ്റേണ്‍ ഇന്ത്യ പൈ്ളവുഡ്സിന്‍െറ മാനേജിങ് ഡയറക്ടറും പ്രമുഖ വ്യവസായിയും സാമൂഹിക രംഗത്തെ സ്ഥിരസാന്നിധ്യവുമായിരുന്ന പി.കെ. മുഹമ്മദ്(76) നിര്യാതനായി. പൈ്ളവുഡ് രംഗത്തെ അതികായനായിരുന്ന അന്തരിച്ച എ.കെ. കാദര്‍കുട്ടിയുടെയും പി.കെ. കുഞ്ഞിപ്പാത്തുവിന്‍െറയും മകനാണ്. തിങ്കളാഴ്ച രാത്രി 9.30ഓടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.
Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭാര്യ മുന്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് കുഞ്ഞഹമ്മദ് കുട്ടിയുടെ മകള്‍ മറിയം. ജര്‍മനിയില്‍ ഉപരിപഠനം നടത്തിയതിനു ശേഷം നാട്ടിലത്തെി 1978ലാണ് പി.കെ. മുഹമ്മദ് വെസ്റ്റേണ്‍ ഇന്ത്യ പൈ്ളവുഡിന്‍െറ ഭരണസാരഥ്യത്തിലേക്കു വരുന്നത്. ജോയന്‍റ് മാനേജിങ് ഡയറക്ടറായിട്ടായിരുന്നു തുടക്കത്തില്‍ നിയമിതനായത്. പൈ്ളവുഡ് വ്യവസായ രംഗത്ത് പിതാവ് എ.കെ. കാദര്‍കുട്ടിയുടെ പിന്തുടര്‍ച്ചക്കാരനായിരുന്നു.
വ്യവസായത്തിനു പുറമെ സാമൂഹിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. അവസാന കാലങ്ങളില്‍ കമ്പനിയുടെ മേല്‍നോട്ടം മാത്രമായിരുന്ന ഇദ്ദേഹം മാരക രോഗങ്ങള്‍ ബാധിച്ചവരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.
കണ്ണൂരിന്‍െറ വ്യവസായ മേഖലയുടെ വികസനത്തിന് കരുത്തു നല്‍കിയ അദ്ദേഹം 1974-75 കാലത്ത് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ സെക്രട്ടറിയും 1985-86,87 കാലത്ത് പ്രസിഡന്‍റുമായിരുന്നു. ഫെഡറേഷന്‍ ഓഫ് പൈ്ളവുഡ് ഇന്‍ഡസ്ട്രീസിന്‍െറ മുന്‍ പ്രസിഡന്‍റ്, സൗത്ത് ഇന്ത്യന്‍ പൈ്ളവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ്, കണ്ണൂര്‍ റോട്ടറി ക്ളബ് പ്രസിഡന്‍റ്, താണ മുനീറുല്‍ ഇസ്ലാം സംഘം ചീഫ് പാട്രണ്‍, സാന്ത്വനം വൃദ്ധ സദനം രക്ഷാധികാരി, ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മക്കള്‍: മായന്‍ (വെസ്റ്റേണ്‍ ഇന്ത്യ പൈ്ളവുഡ്സ് ജോയന്‍റ് എം.ഡി), മെഹബൂബ് മുഹമ്മദ് (ഹെഡ് ഓഫ് മാര്‍ക്കറ്റിങ്, വെസ്റ്റേണ്‍ ഇന്ത്യ പൈ്ളവുഡ്സ്), സാക്കിബ് മുഹമ്മദ്(ദുബൈ), ആസിഫ് (മാനേജിങ് പാര്‍ട്ട്ണര്‍ വെസ്റ്റ് മിനറല്‍ വാട്ടര്‍), മരുമക്കള്‍: ലിസ (എം.ഡി ക്ളാസിക് സ്പോര്‍ട്സ് ഗുഡ്സ് കടലായി), ബേനസീര്‍ (ദുബൈ), ഫാത്തിമ.
സഹോദരങ്ങള്‍: പി.കെ. ഹാരിസ് (സി.ഇ.ഒ സതേണ്‍ വെഞ്ചേഴ്സ്), പി.കെ. ഹാശിം, പി.കെ. ജമീല, റഫിയ.
സഹോദരങ്ങള്‍: പി.കെ. ഹാരിസ് (സി.ഇ.ഒ സതേണ്‍ വെഞ്ചേഴ്സ്), പി.കെ. ഹാശിം, പി.കെ. ജമീല, റഫിയ.


No comments:
Post a Comment