Latest News

ആറ് തലമുറയെ കാണാന്‍ ഭാഗ്യം ലഭിച്ച കൊല്ലമ്പാടിയിലെ സൈനബി നിര്യാതയായി

കാസര്‍കോട്: ആറ് തലമുറകളിലായി ആയിരത്തോളം പേരമക്കളെ താലോലിക്കാന്‍ അവസരം ലഭിച്ച അണങ്കൂര്‍ കൊല്ലമ്പാടിയിലെ സൈനബി (103) നിര്യാതയായി.
പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യയായാണ്.

മക്കള്‍: ഐ.എച്ച് മുഹമ്മദ്കുഞ്ഞി (ബസ് ഓണര്‍), ഐ.എച്ച് അബൂബക്കര്‍, ബീഫാത്തിമ്മ, റുഖ്യ, മറിയുമ്മ, ആയിശ, ആമിന, പരേതയായ നഫീസ,
മരുമക്കള്‍: അബ്ദുല്‍ഖാദര്‍, സുലൈമാന്‍, നഫീസ, സുഹറ, പരേതരായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, മുക്രി അബ്ദുല്‍ഖാദര്‍, അബ്ദുല്ല.
മാപ്പിളപ്പാട്ട് ഗായകന്‍ അസീസ് പുലിക്കുന്ന്, കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി, എസ്.വൈ.എസ് നേതാവ് ഇബ്രാഹിം കൊല്ലമ്പാടി, പച്ചക്കറി വ്യാപാരി കുഞ്ഞാഹമ്മദ് കുട്ടി തുടങ്ങി ആയിരത്തോളം പേരമക്കളാണ് ആറ് തലമുറകളിലായി സൈനബിക്കുളളത്.
കബറടക്കം വെളളിയാഴ്ച വൈകുന്നേരം കൊല്ലമ്പാടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.



Keywords: Kasaragod News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.