രാജപുരം: മദ്യലഹരിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവിനെ ഭാര്യ പലക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ചൂടുവെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ചു. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ പാണത്തൂര്‍ കല്ലപ്പള്ളിയിലെ 55 കാരനെയാണ് ഭാര്യ ഗത്യന്തരമില്ലാതെ ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രി അമിതമായി മദ്യപിച്ച് എത്തിയ ഭര്‍ത്താവ് ഭാര്യയെയും മക്കളെയും അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനു പുറമെ ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സഹികെട്ട ഭാര്യ പലകയെടുത്ത് ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു.
അടിയേറ്റ് വീണ ഭര്‍ത്താവിന്റെ ദേഹത്തേക്ക് ചൂട് വെള്ളം ഒഴിക്കുകയും ചെയ്തു.
സാരമായി പൊള്ളലേറ്റ ഇയാളെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ് നിത്യവും മദ്യപിച്ച് വന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും തനിക്കും മക്കള്‍ക്കും സൈ്വര്യം തരുന്നില്ലെന്നുമാണ് ഭാര്യയുടെ പരാതി.
Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment