ഉദുമ: എരോല്‍ തണല്‍ ചാരിററബിള്‍ ട്രസ്റ്റ് ഉദുമ സി.എച്ച് സെന്ററിന്റെ സഹായത്തോടെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന വീല്‍ചെയര്‍ വിതരണം ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് നിര്‍വ്വഹിച്ചു.
തണല്‍ വൈസ് ചെയര്‍മാന്‍ റശീദ് മൊട്ടയില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ചന്ദ്രന്‍ നാലാംവാതുക്കല്‍, മൂസ മുഹമ്മദ്, നാസര്‍ എരോല്‍, അഷ്‌റഫ് ബദരിയ, സാബിര്‍ കൊച്ചി, മുനീര്‍ ആലിക്കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. ശരീഫ് എരോല്‍ സ്വാഗതവും, റഫീഖ് അബ്ബാസ് നന്ദിയും പറഞ്ഞു.
![]() |
| ഉദുമ സി.എച്ച് സെന്റര്‍ എരോല്‍ തണല്‍ ചാരിററബിള്‍ ട്രസ്റ്റിന് അനുവദിച്ച വീല്‍ചെയര്‍ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് തണല്‍ ഭാരവാഹികള്‍ക്ക് കൈമാറുന്നു |
Keywords: Udma, Kasaragod, Kerala News, Thanal Erol, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment