ന്യൂയോര്‍ക്ക്: അടിക്കടി ഫേസ്ബുക്കില്‍ സെല്‍ഫികള്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടോ? അധികമായാല്‍ സെല്‍ഫിയും വിനയായിത്തീരുമെന്ന് പുതിയ പഠനം.
Keywords: International, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സുഹൃത്തുക്കള്‍, കുടുംബം, സഹപ്രവര്‍ത്തകര്‍ എന്നിവരുമായുള്ള ബന്ധം സെല്‍ഫികള്‍ വഴി തകരുമെന്നാണ് അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. ഇത്തരം പോസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് ശല്യകരമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഡാവിഡ് ഹോട്ടണ്‍ പറയുന്നത്.
നിരന്തരം സെല്‍ഫികള്‍ പോസ്റ്റു ചെയ്താല്‍ മറ്റുള്ളവര്‍ക്കിടയിലുള്ള മതിപ്പ് കുറയാന്‍ കാരണമാകുമെന്നും കുടുംബാംഗങ്ങളെ ഒഴിവാക്കി സുഹൃത്തക്കളോടൊപ്പമുള്ള സെല്‍ഫികള്‍ പ്രതികൂലമായി ബാധിക്കുമെന്നും പഠനം പറയുന്നു.


No comments:
Post a Comment