കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ സര്‍വേ ഉടന്‍ ആരംഭിക്കും. സര്‍വേക്ക് ടെന്‍ഡര്‍ നല്‍കാന്‍ നടപടി പൂര്‍ത്തിയാകുന്നതായി പി. കരുണാകരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 28ന് ടെന്‍ഡര്‍ അനുവദിക്കും. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. പ്രാഥമിക സര്‍വേ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരിക്കും വിശദമായ സര്‍വേ നടക്കുകയെന്നും എം.പി പറഞ്ഞു. കാഞ്ഞങ്ങാട്ടുനിന്ന് പാണത്തൂര്‍ വരെ നേരത്തേ നടത്തിയ സര്‍വേ ഒഴിവാക്കി കാഞ്ഞങ്ങാട്-കാണിയൂര്‍ വരെ ഒറ്റഘട്ടമായാണ് പുതിയ സര്‍വേ.
നിര്‍ദിഷ്ട റെയില്‍പാത വരുകയാണെങ്കില്‍ കാഞ്ഞങ്ങാട് നഗരത്തില്‍നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാസമയം ഏഴു മണിക്കൂറായി ചുരുങ്ങും. കൂടാതെ, വിനോദസഞ്ചാര കേന്ദ്രങ്ങളായ റാണിപുരം, ബേക്കല്‍, തലക്കാവേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാനും സാധിക്കും.
നേരത്തേ, കാഞ്ഞങ്ങാട്-പാണത്തൂര്‍ റെയില്‍പാത സര്‍വേ ജനങ്ങളില്‍നിന്ന് ഒരു പ്രതിഷേധവുമില്ലാതെ ജനകീയ സമിതിയുടെ കീഴില്‍ നടത്തിയിരുന്നു. അതുപോലെ പുതിയ സര്‍വേയും ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെ നടത്താനാവുമെന്ന് പി. കരുണാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എം. പൊക്ളനും സംബന്ധിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment