ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കു പുറമെ ഇന്തോനീഷ്യ, ബംഗ്‌ളാദേശ്, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, കംബോഡിയ, കസാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനനിസ്ഥാന്‍, വിയറ്റ്‌നാം, മലേഷ്യ, സിംഗപ്പൂര്‍, മ്യാന്‍മര്‍, മാലിദീപ്, ബോസ്‌നിയ തുടങ്ങി വിവിധ രാജ്യക്കാരാണ് അതിഥികളായെത്തുക. കൂടാതെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം നേതാക്കളും ഹജ്ജിനായി രാജാവിന്റെ പ്രത്യേക അതിഥികളായെത്തും.
മുസ്‌ലിം സഹോദരങ്ങളോടുള്ള ഐക്യദാര്‍ഢ്യവും രാജ്യങ്ങള്‍ തള്ളിലുള്ള സുദൃഢ ബന്ധവുമാണ് സൗദി ഭരണാധികാരി അതിഥികളായി ഹജ്ജ് തീര്‍ഥാടകരെ ക്ഷണിക്കുന്നതിലുടെ നിറവേറ്റുന്നത്. പദ്ധതി പ്രകാരം ഇതുവരെയായി 22000 സ്ത്രീകളും പുരുഷന്‍മാരും ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ട്. പുതുതായി ഇസ്‌ലാം മതം സവീകരിച്ചവരെ അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ട്. അതിഥികള്‍ രാജ്യത്ത് എത്തുന്നത് മുതല്‍ തിരിച്ചുപോകുംവരെ എല്ലാ സൗകര്യങ്ങളും ചെലവുകളും രാജാവിന്റെ വകയായിരിക്കും.


No comments:
Post a Comment