Latest News

ദമ്മാം നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

ദമ്മാം: മലയാളി മാനേജ്മെന്‍റിന് കീഴിലുള്ള നഗരത്തിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റായ നെസ്റ്റോയിലുണ്ടായ അഗ്നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം. 

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപടര്‍ന്നത്. ഹൈപര്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍, വാച്ച്, ടെക്സ്റ്റൈല്‍സ് കടകളും കെട്ടിടത്തിന്‍െറ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കടകളും കത്തിനശിച്ചതിനാല്‍ ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 

മൊബൈല്‍, വാച്ച് കടകളില്‍ പലതും മലയാളി മാനേജ്മെന്‍റിന് കീഴിലുള്ളതാണ്. ഉച്ചയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമായത്. ഒന്നാം നിലയിലെ എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെയായതിനാല്‍ ആളപായമില്ല. തീ പടര്‍ന്നയുടന്‍ താഴത്തെ നിലയിലുണ്ടായിരുന്ന ജീവനക്കാരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ മാറ്റാനായതായി നെസ്റ്റോ മാനേജ്മെന്‍റ് അറിയിച്ചു.



Keywords: Gulf News, Damam,  Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.