Latest News

മെഡിക്കല്‍ കോളജ് കാസര്‍കോടിന് നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി

ദുബൈ: മെഡിക്കല്‍ കോളജ് കാസര്‍കോടിന് നഷ്ടമാകുമെന്ന ആശങ്കവേണ്ടെന്നും കോളജ് കാസര്‍കോട് തന്നെ നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുബൈയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് മെഡിക്കല്‍ കോളജ് നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് കാസര്‍കോട് മണ്ഡലം കെ.എം.സി.സി. നേതാക്കള്‍ നിവേദനം നല്‍കിയപ്പോഴാണ് കാസര്‍കോടിന്റെ നിരാശമാറ്റി പ്രതീക്ഷ പകരുന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത്. 

നേതാക്കളായ മഹ്മൂദ് കുളങ്കര, സലാം കന്യാപ്പാടി എന്നിര്‍ ദുബൈയിലെ എയര്‍പോര്‍ട്ടില്‍ വി.ഐ.പി. ലോഞ്ചില്‍ വെച്ചാണ് മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയെ കണ്ടത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖയ്ക്ക് അനുവദിച്ച കോളജ് ഒരു കാരണവശാലും നഷ്ടപ്പെടില്ല. കാസര്‍കോടിനോടൊപ്പം പ്രഖ്യാപനമുണ്ടായ മറ്റു ജില്ലകളില്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഇവിടെ മാത്രം തറക്കല്ലില്‍ ഒതുങ്ങിപ്പോയത് നിരാശാജനകമാണെന്ന് നേതാക്കള്‍ ഓര്‍മ്മിച്ചപ്പോള്‍ പുറത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി നേതാക്കളെ കാര്യം ധരിപ്പിച്ചത്.
മംഗലാപുരം വിമാനത്താവളത്തില്‍ ഉപ്പള സ്വദേശിയായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദിയായി ചിത്രീകരിച്ച് ഇരുപത് മണിക്കൂറോളം പീഡിപ്പിച്ച കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഗള്‍ഫ് മേഖലയിലേക്ക് മംഗലാപുരം വിമാനത്താവളത്തില്‍നിന്നുള്ള യാത്രാക്കൂലി വര്‍ധനവ് സംബന്ധിച്ചുള്ള കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Keywords: Kasaragod, Gulf, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.