ഷാര്‍ജ: ആറ് മാസം ഗര്‍ഭിണിയാണെന്നു കരുതിയ അറബ് സ്‌ത്രീയുടെ വയറ്റില്‍ കണ്ടെത്തിയത് 35 കിലോഗ്രാം ഭാരമുളള ട്യൂമര്‍! ഷാര്‍ജയിലെ അല്‍-ഖ്വാസിമി ആശുപത്രിയിലാണ് 31 കാരിയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന കൂറ്റന്‍ മുഴ നീക്കം ചെയ്‌തത്.
ഗര്‍ഭിണിയെന്ന് തോന്നിപ്പിക്കുന്ന സ്‌ത്രീ കടുത്ത വയറുവേദനയുമായാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഗൈനക്കോളജിസ്‌റ്റ് ഡോ. കവ്‌തര്‍ മാന്‍സര്‍ പറഞ്ഞു. എന്നാല്‍, അള്‍ട്രാ സൗണ്ട് സ്‌കാനിംഗിന് വിധേയയാക്കിയപ്പോഴാണ് കൂറ്റന്‍ ട്യൂമര്‍ കണ്ടെത്തിയത്. ശസ്‌ത്രക്രിയ ചെയ്യാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് ശസ്‌ത്രക്രിയ നടത്തിക്കഴിഞ്ഞപ്പോള്‍ ഇവരുടെ ഭാരം 103 കിലോയില്‍ നിന്ന് 68 കിലോയായി കുറഞ്ഞുവെന്നും ഡോക്‌ടര്‍ വെളിപ്പെടുത്തുന്നു.
ഗര്‍ഭിണിയായിരിക്കെ സ്‌ഥിരമായി പരിശോധന നടത്താതിരുന്നതാണ് ഗര്‍ഭപാത്രത്തിലെ മുഴ ഇത്രയധികം വളരാന്‍ കാരണമായത്. ലോകമെമ്പാടും മിക്ക സ്‌ത്രീകള്‍ക്കും ഗര്‍ഭപാത്രത്തില്‍ മുഴ വളരാനുളള സാധ്യതയുണ്ട്. സമയത്ത് നീക്കം ചെയ്‌തില്ലെങ്കില്‍ ഇവ കാന്‍സറായി മാറാനും സാധ്യതയുണ്ട്. ആഹാര രീതികളും ജീവിതശൈലിയും ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉണ്ടാവാനുളള സാധ്യതയെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നും ഡോക്‌ടര്‍ പറയുന്നു.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment