Latest News

മര്‍കസ് പ്രചാരണ സമ്മേളനം ശനിയാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: ഡിസംബര്‍ 18-21 തിയതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം ശനിയാഴ്ച കാസര്‍കോട്ട് നടക്കും. 

ഉച്ചക്ക് രണ്ടുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തുറന്ന സംവാദം നടക്കും. അലവി സഖാഫി കൊളത്തൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കൊട്ടുകര മുഹ്‌യിദ്ദീന്‍ സഅദി, റഫീഖ് സഅദി ദേലംപാടി, അനസ് സിദ്ദീഖി കാമില്‍ സഖാഫി, ശാഫി സഖാഫി ഏണിയാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ആദര്‍ശ വിഷയങ്ങളില്‍ സംശയ നിവാരണത്തിന് അവസരം നല്‍കും.
വൈകിട്ട് അഞ്ചുമണിക്ക് സമ്മേളന വിളംബര റാലി നടക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുസമ്മേളനം നടക്കും. 

കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുക്രി ഇബ്‌റാഹിം ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും. വഹാബ് സഖാഫി മമ്പാട് ക്ലിപ്പിംഗ് സഹിതം പ്രഭാഷണം നടത്തും.



Keywords: Kasaragod, Markaz, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.