കാഞ്ഞങ്ങാട്: എന്‍.എസ്.എസ്. ദിനത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഹൊസ്ദുര്‍ഗ് കോട്ട സന്ദര്‍ശിക്കുകയും, നാശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയില്‍ സംരക്ഷണ ചങ്ങല തീര്‍ക്കുകയും ചെയ്തു.
ചരിത്രത്തിന്റെ തിരുശേഷിപ്പായ കേരളത്തില്‍ തന്നെ പ്രശസ്തമായ ഹൊസ്ദുര്‍ഗ് കോട്ട നിര്‍മ്മിക്കപ്പെട്ടത് 1700ന്റെ അവസാന കാലഘട്ടത്തില്‍ നായ്ക്കര്‍ വംശാവലിയുടെ കാലഘട്ടത്തിലാണ്. ഇന്ന് ഈ കോട്ട കാട് പിടിച്ച് കിടക്കുകയും മതിലുകള്‍ ഇടിഞ്ഞ് സംരക്ഷണമില്ലാതായി തീരുകയും ചെയ്യുന്നു. സാമൂഹ്യദ്രോഹികളുടെ പിടിയിലായ ഈ കോട്ട നാശത്തിലേക്ക് നീങ്ങുകയാണ്.
ഇതിനെ ചരിത്ര മ്യൂസിയമായി പ്രഖ്യാപിച്ച് കൊണ്ട് വിദ്യാര്‍ത്ഥികളുടെ പഠന ഗവേഷണ കേന്ദ്രമായി മാറ്റാനും, കോട്ടയെ അധികാരികളുടെ ഭാഗത്ത് നിന്നും, ജനങ്ങളുടെ ഭാഗത്ത് നിന്നും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എന്‍.എസ്.എസ് ദിനത്തില്‍ സംരക്ഷണ ചങ്ങല തീര്‍ക്കുകയായിരുന്നു. വി.ഹരിദാസ്, കെ.പി.ഗണേഷ്‌കുമാര്‍, എന്‍.സദാശിവന്‍, വി.ബി.അനീഷ്ബാബു, ബിജോയ് പ്രഭാകര്‍, വൊളണ്ടിയര്‍ ലീഡര്‍ അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment