Latest News

രണ്ടു ലക്ഷം വാങ്ങി ഗര്‍ഭഛിദ്രം നടത്തിക്കൊള്ളാന്‍ മാനഭംഗത്തിന്‍റെ ഇരയോട് പഞ്ചായത്ത് ‘കോടതി’

പട്ന: രണ്ടു ലക്ഷം കൈപറ്റിയതിനുശേഷം ഗര്‍ഭഛിദ്രം നടത്തിക്കൊള്ളാന്‍ ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 13 കാരിയോട് ബീഹാറിലെ പഞ്ചായത്തു കോടതിയുടെ ഉത്തരവ്. മുസഫര്‍പൂരിലെ സുബ്ഹാന്‍പൂര്‍ ഗ്രാമത്തിലെ പഞ്ചായത്ത് ആണ് ഇങ്ങനെ ഉത്തരവിട്ടത്. പട്നയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണിത്.

എന്നാല്‍, ബലാല്‍സംഗത്തില്‍ കേസ് എടുത്തതായും പ്രതിയെ പിടികൂടാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നതായും മുസഫര്‍പൂര്‍ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര റാണ പറഞ്ഞു. 

പഞ്ചായത്ത് തങ്ങളോട് പണം കൈപ്പറ്റി പൊയ്ക്കോള്ളാന്‍ നിര്‍ദേശിച്ചുവെന്നും തങ്ങള്‍ അതിനു തയ്യാറല്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. പണമല്ല പ്രതികള്‍ക്കെതിരെ കടുത്ത നടപടിയാണ് വേണ്ടതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതെ മാതാപിതാക്കള്‍ പറഞ്ഞു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.