Latest News

പാലക്കുന്ന് കലാദര്‍പ്പണ വാര്‍ഷികാഘോഷം

ഉദുമ: പാലക്കുന്ന്‌ കലാദര്‍പ്പണ സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സസ് ആന്‍ഡ് മ്യൂസിക് വാര്‍ഷികം പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പല്‍ കലാമണ്ഡലം ലത ഇടവലത്ത് ഉദ്ഘാടനം ചെയ്തു. 

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി അധ്യക്ഷയായി. സിനിമ താരം വിനീത് കുമാര്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വിന്നര്‍ പ്രിജേഷ് കണ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാംപസ് ഡയറക്ടര്‍ ഡോ. എ എം ശ്രീധരന്‍, കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍, കലാദര്‍പ്പണ ഡയറക്ടര്‍ രാഗിഷ ശ്രീകുമാര്‍, എ. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 
തുടര്‍ന്ന് അരങ്ങേറ്റവും നടന്നു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.