Latest News

അരയിയിലെ കുരുന്നുകള്‍ക്ക്ഇനി വീട്ടുമുറ്റത്ത് പച്ചക്കറി

കാഞ്ഞങ്ങാട്: കേരള സര്‍ക്കാരിന്റെ സമഗ്ര പച്ചക്കറി പദ്ധതിക്ക് അരയി ഗവ.യൂപി സ്‌കൂളില്‍ തുടക്കമായി. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തുകയും കൃഷി രീതികളെക്കുറിച്ച് പ്രായോഗിക പരിജ്ഞാനം ഉണ്ടാക്കിയെടുക്കുകയുമാണ് ലക്ഷ്യം. 

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂളിന് കൃഷിഭവന്‍ നല്‍കിയ വാട്ടര്‍ പമ്പിന്റെ പ്രവര്‍ത്തനോദ്ഘാടനവും ചെയര്‍പേഴ്‌സണ്‍ നിര്‍വ്വഹിച്ചു. 

കാഞ്ഞങ്ങാട് അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എം.വി.പ്രേമലത പദ്ധതി വിശദീകരിച്ചു. വികസനസമിതി ചെയര്‍മാന്‍ കെ.അമ്പാടി, ട്രഷറര്‍ കെ.നാരായണന്‍, പി.വിജയന്‍, പി.റഹ്മത്ത്, പി.വി.വിനോദ്, പി.ഈശാനന്‍, പി.ഖദീജ, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, വിനോദ്കുമാര്‍ മണിയറവീട്ടില്‍ പ്രസംഗിച്ചു. വിദ്യാലയ മുറ്റത്ത് സ്‌കൂള്‍ ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പച്ചക്കറിത്തോട്ടം കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.