കാഞ്ഞങ്ങാട്: ഭര്‍തൃമതിയെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിക്കുകയും നഗ്‌ന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത കേസിലെ പ്രതിക്കെതിരെ പോലീസ് രണ്ട് വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കൊടക്കാട് വേങ്ങപ്പാറ സ്വദേശിനിയായ 37 കാരിയെ പീഢിപ്പിച്ച കേസിലാണ് സെക്ഷന്‍ 366 ഐ പി സി , 119(ബി) സെക്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രതിയായ ധനേഷിനെതിരെ കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( ഒന്ന് ) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ധനേഷിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനുമുമ്പ് 376, 506 വകുപ്പുകള്‍ പ്രകാരമാണ് ധനേഷിനെതിരെ പോലീസ് കേസെടുത്തിരുന്നത്. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് രണ്ട് വകുപ്പുകള്‍ കൂടി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
2013 വര്‍ഷത്തില്‍ വേങ്ങപ്പാറ സ്വദേശിനിയായ യുവതി പയ്യന്നൂരിലെ വസ്ത്രാലയത്തില്‍ ജോലിക്കുപോകുന്നതിനായി ചെറുവത്തൂര്‍ ബസ്സ് സ്റ്റാന്റില്‍ ബസ്സ് കാത്ത് നില്‍ക്കുന്നതിനിടെ അവിടെയെത്തിയ ധനേഷ് തന്റെ കൂടെ മംഗലാപുരത്തേക്ക് ചില സാധാനങ്ങള്‍ വാങ്ങാന്‍ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവതി ഇതിന് വിസ്സമതിച്ചെങ്കിലും തന്റെ കൂടെ വന്നില്ലെങ്കില്‍ ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ധനേഷ് മംഗലാപുരത്തേക്ക് കൊണ്ടുപോവുകയും അവിടത്തെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
തുടര്‍ന്ന് യുവതിയുടെ നഗ്‌ന രംഗങ്ങള്‍ ധനേഷ് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ധനേഷിന്റെ ഭീഷണി ഭയന്ന് യുവതി ഈ വിവരം ഭര്‍ത്താവിനോടും വീട്ടുകാരോടും പറഞ്ഞിരുന്നില്ല. പിന്നീട് യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ ധനേഷ് ഭര്‍ത്താവിന് അയച്ചുകൊടുത്തതോടെയാണ് പീഢന വിവരം പുറത്തായത്.
തുടര്‍ന്ന് ഭര്‍ത്താവും യുവതിയും ചന്തേര പോലീസ്റ്റേഷനിലെത്തി ധനേഷിനെതിരെ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് പിന്നീട് അന്വേഷണ ചുമതല കാസര്‍കോട് എസ് എം എസിന് കൈമാറുകയാണുണ്ടായത്. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ചെയ്തു.


No comments:
Post a Comment