കാഞ്ഞങ്ങാട് : നേതൃത്വത്തെ വെല്ലുവിളിച്ച് കാഞ്ഞങ്ങാട്ട് സമാന്തര ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന് കാസര്‍കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുന്‍ നഗരസഭാ ചെയര്‍മാനും ഡി സി സി നിര്‍വ്വാഹക സമിതിയംഗവുമായ വി ഗോപി, ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും ഹൊസ്ദുര്‍ഗ് ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടുമായ എം അസിനാര്‍, ഡി സി സി അംഗം വിനോദ് ആവിക്കര എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ഡി സി സി ശുപാര്‍ശ ചെയ്തത്.
കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടായി അഡ്വ. പി ബാബുരാജിനെ നിയമിച്ചതിനെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും സമാന്തര യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് നേതൃത്വത്തെ ധിക്കരിക്കുകയും ചെയ്യാന്‍ നേതൃത്വം നല്‍കിയതിന്റെ പേരിലാണ് മൂന്ന് പേര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
കെ പി സി സി പ്രസിഡണ്ട് പ്രഖ്യാപിച്ച മണ്ഡലം പ്രസിഡണ്ടുമാരുടെ പട്ടികക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറങ്ങുകയും ചില പത്രങ്ങളെ കൂട്ടുപിടിച്ച് കള്ള വാര്‍ത്തകള്‍ പടച്ചു വിടുകയും ചെയ്തത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും, പാര്‍ട്ടി നല്‍കിയ മുന്നറിയിപ്പുകള്‍ വകവെക്കാതെ സമാന്തര പരിപാടികള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നത് യാതൊരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒക്‌ടോബര്‍ 2 ന് നടത്തുന്ന ഗാന്ധി അനുസ്മരണ പദയാത്രക്ക് സമാന്തരമായാണ് വിമത നേതാക്കള്‍ പദയാത്ര പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെയാണ് കെ പി സി സി പ്രസിഡണ്ടിന് ഡി സി സി പ്രസിഡണ്ട് നടപടി ശുപാര്‍ശ നല്‍കിയത്. ഇതേ തുടര്‍ന്ന് മൂന്ന് നേതാക്കള്‍ക്കുമെതിരെ കെ പി സി സി പ്രസിഡണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.


No comments:
Post a Comment