കാസര്‍കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗത്വം വിപുലീകരിക്കുന്നതിന്റെ ഭാഗമായുളള അംഗത്വക്യാമ്പെയിന്‍ സെപ്തംബര്‍ 22 ന് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയിലും 23ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലുളള സുന്നി സെന്ററിലും നടത്തുന്നതാണ്.
പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാഫോറവും ക്യാമ്പെയിനുകളില്‍ ലഭ്യമാകും. അംഗത്വം നേടാന്‍ ആഗ്രഹിക്കുന്ന മദ്രസാദ്ധ്യാപകര്‍ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് (വയസ്സ് തെളിയിക്കുന്നതിന്) എന്നിവയുടെ പകര്‍പ്പും 3 കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment